പത്തനംതിട്ട : മതഭീകരതയ്ക്ക് എതിരെ ഒ.ബി.സി മോർച്ചയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനിസിവിൽ സ്റ്റേഷന്റെ മുൻപിൽ 19ന് വൈകുന്നേരം 5ന് രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണം നടത്തും. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് സി.ആർ.സന്തോഷ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് അരുൺ പ്രകാശ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്, ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ എന്നിവർ സംസാരിക്കും. ജില്ല കേന്ദ്രത്തിലും മണ്ഡലം കേന്ദ്രങ്ങളിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും ബി.ജെ.പിയുടെയും ഒ.ബി.സി മോർച്ചയുടേയും ഭാരവാഹികൾ നേതൃത്വം നൽകുന്ന പുഷ്പാഞ്ജലിയും അനുസ്മരണവും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |