മുഹമ്മ: കാവുങ്കൽ ദേവസ്വത്തിന്റെ അധീനതയിലുള്ള കോതകുളത്തിന്റെ നവീകരണത്തിന് തുടക്കമായി. കെ.എൽ.ഡി.സി അനുവദിച്ച 96 ലക്ഷം രൂപ വിനിയോഗിച്ചാണ് കോതകുളം കല്ലുകെട്ടി നവീകരിക്കുന്നത്.
മന്ത്രി പി പ്രസാദ് നിർമ്മാണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അദ്ധ്യക്ഷയായി. കെ.എൽ.ഡി.സി ചെയർമാൻ പി.വി.സത്യനേശൻ , മാനേജിംഗ് ഡയറക്ടർ പി.എസ്.രാജീവ് ,കാവുങ്കൽ ദേവസ്വം പ്രസിഡന്റ് വി.സി.വിശ്വമോഹൻ ,ജില്ലാ പഞ്ചായത്തംഗം വി.ഉത്തമൻ , സിന്ധുരാജീവ് , എം.ചന്ദ്ര , കെ.സലിമോൻ, സി.കെ.ചിദംബരൻ ,സിറിയക് കാവിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |