കുളത്തൂർ:ശ്രീനാരായണ സ്പോർട്സ് ക്ലബിന്റെ ശിവഗിരി തീർത്ഥാടന മതമൈത്രി പദയാത്ര കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിൽ നിന്ന് 30ന് പുറപ്പെടും.രാവിലെ 6ന് കോലത്തുകര ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങ് സ്വാമി ശങ്കരാനന്ദ പദയാത്ര ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ സ്പോർട്സ് ക്ലബ് പ്രസിഡന്റ് മണപ്പുറം ബി.തുളസീധരൻ അദ്ധ്യക്ഷത വഹിക്കും.കൗൺസിലർമാരായ മേടയിൽ വിക്രമൻ,ജിഷാജോൺ,കോലത്തുകര ക്ഷേത്ര സമാജം പ്രസിഡന്റ് ജി.ശിവദാസൻ,സെക്രട്ടറി എസ്.സതീഷ്ബാബു,എസ്.എൻ.ഡി.പി.യോഗം കോലത്തുകര ശാഖാ പ്രസിഡന്റ് സി.പ്രമോദ്,ക്ലബ് വൈസ് പ്രസിഡന്റ് എസ്.പ്രവീൺ,സെക്രട്ടറി വി.വിശ്വരാജൻ, ജനറൽ കൺവീനർ സി.രാജൻ,കൺവീനർമാരായ ബി.അനിൽകുമാർ,എൻ.സുദർശനൻ,ആർ.രാജേഷ്, പദയാത്ര ക്യാപ്ടൻ അനി അയ്യപ്പദാസ് തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |