പുനലൂർ: കേരള ഫോക്കസ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ജി.അഞ്ജിത്തിന്റെ തേൻമൊഴിയഴക് കവിതാ സമാഹാരത്തിന്റെ പുസ്തക പ്രകാശനം ഇന്ന് 2 മണിക്ക് പുനലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. മുൻ മന്ത്രി അഡ്വ.കെ.രാജു ഉദ്ഘടനം ചെയ്യും. കേരള ഫോക്കസ് പ്രസിഡന്റും പുനലൂർ നഗരസഭ വൈസ് ചെയർമാനുമായ വി.പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനാകും. സെക്രട്ടറി വി.വിഷ്ണുദേവ് സ്വാഗതം പറയും. ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം ഡോ.പുനലൂർ സോമരാജൻ പുസ്തകം പ്രകാശനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്സൺ നിമ്മി എബ്രഹാം വീഡിയോ റിലീസിംഗ് നിർവഹിക്കും. സ്കൂൾ പ്രിൻസിപ്പൽ ജയഹരി, സാഹിത്യകാരൻ ഡോ.പി.മുരുകദാസ് പുസ്തകം പരിചയപെടുത്തും. സാക്ഷരത മിഷൻ പുനലൂർ തുല്യത കേന്ദ്രം കോർഡിനേറ്റർ വി.സുരേഷ് കുമാർ, ജി.കെ.ഹരികുമാർ, പി.കെ.അശോകൻ, ഷൈൻ ബാബു, നജഹുസ്സൈൻ, വി.വി.ഉല്ലാസ് രാജ്, മാത്ര രവി, ബി.ശശിധരൻ പിള്ള, ഡി.ദിലീപ് കുമാർ, പുനലൂർ വിജയൻ, അശോക് ബി.വിക്രമൻ, വി.ഓമനക്കുട്ടൻ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |