കൊല്ലം: ഉപാസന ആശുപത്രിയിൽ 21 മുതൽ 23 വരെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. വിവിധ വിഭാഗങ്ങളിലെ പ്രഗത്ഭരായ ഡോക്ടർമാർ നേതൃത്വം നൽകും. സൗജന്യ ആരോഗ്യ പരിപാലനത്തിന് പുറമെ ലാബ്, എക്സറേ, ഇ.സി.ജി തുടങ്ങിയ ടെസ്റ്റുകൾ സൗജന്യമായിരിക്കും. തുടർ ചികിത്സ അവശ്യമുള്ളവർക്ക് വിവിധ പരിശോധനകൾക്ക് 10 മുതൽ 20 ശതമാനം വരെ ഇളവ് ലഭിക്കും. ഇടുപ്പ്, മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് 25 ശതമാനം ഇളവ് ലഭിക്കം. ത്രിദിന മെഡിക്കൽ ക്യാമ്പിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെ ഡോക്ടർമാരുടെ സേവനം ലഭിക്കും. ഫോൺ: 9961098800, 9207408999. ആശുപത്രി അഡ്മിനിസ്ട്രേറ്റർ പാർവതി.ആർ.വർമ്മ, ഡോ. എസ്.ആർ.സജീഷ്, ഡോ. അലൻ നെറ്റോ, ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ അബിൻ മോഹൻ, ഫാർമസി ഹെഡ് രഞ്ജിത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |