SignIn
Kerala Kaumudi Online
Thursday, 25 April 2024 1.29 PM IST

കോഴിക്കോട് മദ്യം കയറ്റിവന്ന ലോറി അപകടത്തിൽപ്പെട്ടു; നാട്ടുകാർക്ക് 'ചാകര'

liquor

കോഴിക്കോട്: മദ്യം കയറ്റി വന്ന ലോറി അപകടത്തിൽപ്പെട്ടതിനിടെ റോഡിൽ വീണ മദ്യക്കുപ്പികൾ കൈക്കലാക്കി നാട്ടുകാർ. കോഴിക്കോട് ഫറോക് പഴയ പാലത്തിലാണ് അപകടം.

ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. ലോറി വരുന്നതിനിടെ പാലത്തിലിടിച്ച് അപകടമുണ്ടാവുകയായിരുന്നു. തുടർന്ന് അൻപതോളം കെയ്സ് മദ്യം റോഡിലേയ്ക്ക് തെറിച്ചുവീണു. ലോറി നിർത്താതെ പോയതോടെ മദ്യകുപ്പികൾ പെറുക്കിയെടുക്കാനുള്ള തിരക്കിലായി നാട്ടുകാർ. പിന്നീട് പൊലീസ് സ്ഥലത്തെത്തി അവശേഷിച്ച മദ്യകുപ്പികൾ സ്റ്റേഷനിലേയ്ക്ക് മാറ്റി. ലോറിയെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LIQUOR, LORRY LOADED WITH LIQUOR, COLLIDES, WITH AN ACCIDENT, AT FAROOK
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.