തൃക്കാക്കര: ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനും കേരളവും ചേർന്നുള്ള പ്രവർത്തനങ്ങളുടെ ശതാബ്ദി നിറവിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര തൊഴിൽ കോൺക്ലേവിന് തൊഴിൽ വകുപ്പ് ലോഗോ ക്ഷണിച്ചു. മികച്ച ലോഗോയ്ക്ക് 15001രൂപ കാഷ് അവാർഡും പ്രശംസാപത്രവും സമ്മാനമായി ലഭിക്കും. കേരളവുമായുള്ള ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ നൂറുവർഷത്തെ ചരിത്രവും തൊഴിൽ ലോകത്ത് ഐ.എൽ.ഒയുടെ ലക്ഷ്യങ്ങളും തത്വങ്ങളും ഉയർത്തിപിടിക്കുന്നതിൽ കേരളത്തിന്റെ സംഭാവനകളും അടിസ്ഥാനമാക്കി 2023 ഏപ്രിൽ 27,28,29 തീയതികളിൽ നടക്കുന്ന കോൺക്ലേവിന് അനുയോജ്യമാകുന്നതരത്തിലുള്ളതാവണം ഡിസൈനുകൾ.വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും എൻട്രികൾ സമർപ്പിക്കാം. എൻട്രികൾ 31 നകം intlabourconclave@gmail.com എന്ന ഇ- മെയിൽ വിലാസത്തിൽ ലഭ്യമാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |