SignIn
Kerala Kaumudi Online
Thursday, 25 April 2024 5.05 AM IST

11 മാസത്തിനിടെ പിടികൂടിയത് 38 കിലോ കഞ്ചാവ്

ganja

കോട്ടയം. ഈ വർഷം നവംബർ വരെ ജില്ലയിൽ എക്‌സൈസ് പിടികൂടിയത് 38.18 കിലോ കഞ്ചാവ്. 63.93 ഗ്രാം എം.ഡി.എം.എ.യും 95.84 ഗ്രാം ഹാഷിഷ് ഓയിലും 3994 ലിറ്റർ കോടയും 67.2 ലിറ്റർ ചാരായവും പിടിച്ചതായും എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ എം.എൻ.ശിവപ്രസാദ് പറഞ്ഞു.

ലഹരിക്കടത്തിന് ഉപയോഗിച്ച 20 വാഹനം പിടിച്ചെടുത്തു. 1299 അബ്കാരി കേസുകളിലായി 1280 പേരെയും ലഹരി-മയക്കുമരുന്നു വിൽപ്പനയുമായി ബന്ധപ്പെട്ട് 374 എൻ.ഡി.പി.എസ് കേസുകളിലായി 390 പേരെയും അറസ്റ്റ് ചെയ്തു. അനധികൃത പുകയില ഉത്പന്നങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട് 7439 കേസെടുത്തു. 14.87 ലക്ഷം രൂപ പിഴയായി ഈടാക്കി. 3328 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും 54.01 കിലോ പുകയിലയും അനധികൃതമായി സൂക്ഷിച്ച 2454.94 ലിറ്റർ വിദേശമദ്യവും പിടിച്ചെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, GANJA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.