SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.30 AM IST

പുഷ്‌പോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: നഗരത്തിന്റെ ക്രിസ്‌മസ് പുതുവത്സരാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ 'നഗര വസന്തം' പുഷ്‌പോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും.മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ,ആന്റണി രാജു, റോഷി അഗസ്റ്റിൻ,മേയർ ആര്യ രാജേന്ദ്രൻ, എം.പിമാരായ ശശി തരൂർ, എ.എ. റഹിം, വി.കെ.പ്രശാന്ത് എം.എൽ.എ,റിഗാറ്റ നാട്യ സംഗീത കേന്ദ്ര ഡയറക്‌ടർ കലാമണ്ഡലം ഗിരിജ തുടങ്ങിയവർ പങ്കെടുക്കും. ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കേരള റോസ് സൊസൈറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വ്യാഴാഴ്‌ച വൈകിട്ട് മൂന്ന് മണി മുതൽ പുഷ്‌പോത്സവ വേദിയിലേയ്‌‌ക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.മുതിർന്നവർക്ക് 100 രൂപയും 12 വയസുവരെയുള്ള കുട്ടികൾക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. തിരക്ക് ഒഴിവാക്കുന്നതിനായി കനകക്കുന്നിന് മുൻവശം,മ്യൂസിയത്തിന് എതിർവശമുള്ള ടൂറിസം ഓഫീസ്, ജവഹർ ബാലഭവനു മുൻവശത്തുള്ള പുഷ്‌പോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ്, വെള്ളയമ്പലത്തെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഓഫീസ്, വഴുതയ്‌ക്കാട് ടാഗോർ തിയേറ്റർ എന്നിവിടങ്ങളിലാണ് ടിക്കറ്റ് കൗണ്ടറുകൾ സജ്ജമാക്കിയിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.