ശ്രീകണ്ഠപുരം : കണ്ണൂർ ജില്ല സീനിയർ പുരുഷ വനിത വോളിബാൾ ചാമ്പ്യൻഷിപ്പ് 21 മുതൽ 27 വരെ പൊടിക്കളം മേരിഗിരി സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കും. വൈകിട്ട് 6 മുതലാണ് മൽസരങ്ങൾ. ഇന്ന് വൈകിട്ട് 6 ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. നഗരസഭ അദ്ധ്യക്ഷ ഡോ.കെ.വി.ഫിലോമിന അദ്ധ്യക്ഷത വഹിക്കും. ക്രിസ്തുമസ് പ്രമാണിച്ച് 24ന് മത്സരങ്ങൾ ഉണ്ടായിരിക്കില്ല. 26ന് സെമി ഫൈനലും 27ന് ഫൈനലും നടക്കും. സജീവ് ജോസഫ് എം.എൽ.എ സമ്മാനദാനം നടത്തും. ജില്ലയിലെ 8 സോണുകളിലെ മൽസരങ്ങളിൽ നിന്നും ഒന്നും രണ്ടും സ്ഥാനം നേടിയ 16 പുരുഷ ടീമുകളും 4 വനിത ടീമുകളും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |