SignIn
Kerala Kaumudi Online
Thursday, 25 April 2024 5.20 PM IST

ഹാൻവീവ് ജീവനക്കാർ പണിമുടക്കി

hanvvev

കണ്ണൂർ: കേരള സംസ്ഥാന കൈത്തറി വികസന കോർപറേഷൻ ജീവനക്കാർ കെ.എസ്.എച്ച്.ഐ.ഡി. സി (സി.ഐ.ടി.യു) നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പണിമുടക്കി. പണിമുടക്കിയ ജീവനക്കാർ കണ്ണൂർ തില്ലേരി റോഡിലെ കോർപറേ​റ്റ് ആൻഡ് റീജനൽ ഓഫീസിനു മുന്നിൽ നടത്തിയ കൂട്ട സത്യാഗ്രഹം സി.ഐ.ടി.യു സംസ്ഥാന സമിതി അംഗം അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്റ് ജയിംസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.കെ.വിനോദ്, എസ്.ഗോപകുമാർ, സുമസുധീഷ്, കെ.കെ.മനോജ് എന്നിവർ പ്രസംഗിച്ചു. മുടങ്ങിക്കിടക്കുന്ന ശമ്പളം ഉടൻ വിതരണം ചെയ്യുക, ശമ്പള പരിഷ്‌കരണം മുൻകാല പ്രാബല്യത്തോടെ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ജീവനക്കാർ പണിമുടക്കിലേക്ക് നീങ്ങിയത്. 2004 ലാണ് സ്ഥാപനത്തിൽ അവസാനമായി ശമ്പള പരിഷ്‌കരണം നടത്തിയതെന്ന് ജീവനക്കാർ പറഞ്ഞു. ഹാൻവീവ് ഹെഡ് ഓഫീസ്, റീജിയണൽ ഓഫീസ് ഷോറൂം,സെന്ററുകൾ, ഡൈ ഹൗസുകൾ എന്നിവിടങ്ങളിലെ സി.ഐ.ടി.യു ജീവനക്കാരാണ് പണിമുടക്കിയത്‌

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.