നാദാപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വടകര മേഖലയിലെ വടകര, തോടന്നൂർ, കുന്നുമ്മൽ, തൂണേരി ബ്ലോക്കുകളുടെ നേതൃത്വത്തിൽ കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് പെൻഷൻദിനം ആചരിച്ചു. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എടത്തിൽ ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. പെൻഷൻ പരിഷ്കരണവും സ്വകാര്യവത്കരണവും - പ്രത്യാഘാതങ്ങളും പരിഹാരങ്ങളും എന്ന വിഷയം മലയാളം സർവകലാശാല അസോസിയേറ്റ് പ്രൊഫസർ ഡോ.എം.ജി. മല്ലിക അവതരിപ്പിച്ചു. അഡ്വ. ഇ.നാരായണൻ നായർ , എ. മോഹൻദാസ് , മുൻ സംസ്ഥാന സെക്രട്ടറി കരുണാകരൻ അടിയോടി, ജില്ലാ സെക്രട്ടറി കെ.പി.ഗോപിനാഥ് , പി.കെ.ദാമു , ടി .കെ . രാഘവൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |