SignIn
Kerala Kaumudi Online
Thursday, 25 April 2024 7.40 AM IST

എൻഡോസൾഫാൻ മെഡി.ക്യാമ്പ് അപേക്ഷ തീയതി നീട്ടി

endosulphan

കാസർകോട് : ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിത പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായുള്ള മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്നതിന് അപേക്ഷ നൽകുന്നതിനുള്ള തീയതി ഈ മാസം 31ന് വൈകുന്നേരം 5 മണി വരെ നീട്ടിയതായി ജില്ലാകളക്ടർ അറിയിച്ചു. അപേക്ഷ ഫോറം ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ലഭ്യമാണ്.

അപേക്ഷ പൂരിപ്പിച്ച് ആധാർ, റേഷൻ കാർഡ്, ചികിത്സാ രേഖകൾ, മെഡിക്കൽ ബോർഡ് / അംഗപരിമിത സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം അവരവരുടെ പഞ്ചായത്തിന് കീഴിലുള്ള സർക്കാർ ആശുപത്രികളിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് സമീപത്തെ സർക്കാർ ആശുപത്രിയുമായി ബന്ധപ്പെടണം. മുൻപ് കളക്ടറേറ്റിലും ദേശീയ ആരോഗ്യ ദൗത്യം കാര്യാലയത്തിലും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും അപേക്ഷ നൽകിയിട്ടുള്ളവരും പുതിയ മാതൃകയിലുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് അവരവരുടെ പഞ്ചായത്തിന് കീഴിലുള്ള സർക്കാർ ആശുപത്രികളിൽ നൽകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, ENDOSUFAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.