SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.33 AM IST

പെൻഷൻ തൊഴിലാളികളുടെ അവകാശം: പി.നന്ദകുമാർ

rajbhavan

തിരുവനന്തപുരം: പെൻഷൻ ലഭിക്കേണ്ടത് ജനങ്ങളുടെ ഔദാര്യമല്ലെന്നും അവകാശമാണെന്നും സി.ഐ.ടി.യു സംസ്ഥാന ട്രഷറർ പി.നന്ദകുമാർ എം.എൽ.എ. പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക,സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക,ഫെഡറലിസം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ആക്ഷൻ കൗൺസിൽ ഒഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേർസ് ഓർഗനൈസേഷൻ നടത്തിയ രാജ്ഭവൻ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്ഭവനിലും ജില്ലാ കേന്ദ്രങ്ങളിലുമായി പതിനായിരക്കണക്കിന് അദ്ധ്യാപകരും ജീവനക്കാരുമാണ് പങ്കെടുത്തത്.ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ എം.എ.അജിത്കുമാർ,ചെയർമാൻ എൻ.ടി.ശിവരാജൻ,കെ.ജി.ഒ.എ സംസ്ഥാന ട്രഷറർ പി.വി.ജിൻരാജ്,കെ.എസ്.ഇ.എ ജനറൽ സെക്രട്ടറി കെ.എൻ.അശോക് കുമാർ,കെ.ജി.എൻ.എ ജനറൽ സെക്രട്ടറി ടി.സുബ്രഹ്മണ്യൻ,പി.എസ്‌സി എംപ്ലോയീസ് ജനറൽ സെക്രട്ടറി ജയകുമാർ, കെ.എൽ.എസ്.എസ്.എ ജനറൽ സെക്രട്ടറി സതികുമാർ,എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.വി.ഗിരീഷ്,ഇ.ടി.സി സംസ്ഥാന പ്രസിഡന്റ് അജിത്ത് കടക്കാവൂർ,എൻ.ജി.ഒ സെന്റർ സംസ്ഥാന സെക്രട്ടറി സുനിൽകുമാർ,കെ.എൻ.ടി.ഇ.ഒ സംസ്ഥാന സെക്രട്ടറി എൻ.സത്യാനന്ദൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAJBHAVAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.