തിരുവല്ല: മേപ്രാൽ അംബേദ്കർ കോളനി അഴിയിടത്തുചിറ റോഡിന്റെയും സ്വാമിപാലം കൂട്ടുമ്മൽ റോഡിന്റെയും നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് പെരിങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. കെ.പി.സി.സി ജനറൽസെക്രട്ടറി പഴകളം മധു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് മെമ്പർ അരുന്ധതി അശോക്, അഡ്വ.സതീഷ് ചാത്തങ്കരി, അഡ്വ.രാജേഷ് ചാത്തങ്കരി, ക്രിസ്റ്റഫർ ഫിലിപ്പ്, ബിനു ഈപ്പൻ, മിനിമോൾ ജോസ്, വിനോദ് കോവൂർ,എം.പി.പത്മനാഭൻ, റോയി വർഗീസ്, സണ്ണി തോമസ്, ഷാജി പതിനാലിൽ, ജോസ് തുമ്പയിൽ, മാത്യു ഉമ്മൻ, കെ.ആർ.ഭാസി, സി.വി.ചെറിയാൻ തോമസ്, തോമസ് സെൽവൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |