കോഴിക്കോട് : മുഹമ്മദ് റഫിയുടെ 98-ാം ജന്മദിനത്തോടനുബന്ധിച്ച് മുഹമ്മദ് റഫി ഫൗണ്ടേഷൻ ഒരുക്കുന്ന റഫി നൈറ്റ് 24ന് വൈകിട്ട് 6 ന് കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിൽ നടക്കും.സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം കെ.ബൈജുനാഥ് ഉദ്ഘാടനം ചെയ്യും. റഫിയുടെ നൂറു ഗാനങ്ങൾ ആലപിച്ച് റെക്കോർഡ് സൃഷ്ടിച്ച കോഴിക്കോട് അഷ്റഫിനെ ആദരിക്കും. ഗായകരായ മുഹമ്മദ് സലാമത്ത്, സംഗീത മലേക്കർ എന്നിവർ ഗാനങ്ങൾ ആലപിക്കും. കോർപ്പറേഷൻ നൽകിയ നാലര സെന്റ് സ്ഥലത്ത് 2023ൽ റഫിയുടെ പേരിൽ മ്യൂസിയം ഒരുങ്ങും. വാർത്താസമ്മേളത്തിൽ പ്രസിഡന്റ് മെഹറൂഫ് മണലൊടി, ജനറൽ സെക്രട്ടറി മുഹമ്മദ് എം.വി, എൻ.വി അബ്ദുള്ളക്കോയ, നയൻ ജെ.ഷാ, മുരളീധരൻ ലൂമിനസ്, എ.പി മുഹമ്മദ് റഫി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |