SignIn
Kerala Kaumudi Online
Thursday, 25 April 2024 9.20 AM IST

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജുവലേഴ്സി​ന്   ആറ്റിങ്ങലി​ൽ ഷോറൂം

chemmanur
ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജുവലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം തിരുവനന്തപുരം ആറ്റിങ്ങലിൽ ബോചെയും (ഡോ. ബോബി ചെമ്മണൂർ) നടി​ ഹണി റോസും ചേർന്ന് ഷോറൂം ഉദ്ഘാടനം ചെയ്യുന്നു

തി​രുവനന്തപുരം: സ്വർണാഭരണ രംഗത്ത് 160 വർഷത്തെ പാരമ്പര്യമുള്ള ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജുവലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം തിരുവനന്തപുരം ആറ്റിങ്ങലിൽ പ്രവർത്തനമാരംഭിച്ചു. 812 കി.മീ. റൺ യുനീക് വേൾഡ്റെക്കാഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് വേൾഡ് റെക്കാഡ് ജേതാവുമായ ബോചെയും (ഡോ. ബോബി ചെമ്മണൂർ) നടി​ ഹണി റോസും ചേർന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു. ഒ.എസ്. അംബിക എം.എൽ.എ., അഡ്വ. എസ്. കുമാരി (ആറ്റിങ്ങൽ മുൻസിപ്പാലിറ്റി ചെയർപേഴ്‌സൺ), ജി. തുളസീധരൻ പിള്ള (മുനി​സിപ്പാലിറ്റി വൈസ് ചെയർമാൻ), അഡ്വ. എസ്. ലെനിൻ (സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി), വാർഡ് കൗൺസിലർ എസ്.സന്തോഷ് , പി, ഡി.സി.സി​ സെക്രട്ടറി ഉണ്ണികൃഷ്ണൻ , സി.പി.ഐ മണ്ഡലം സെക്രട്ടറി സി.എസ്. ജയചന്ദ്രൻ, മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഹാഷിം, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എ.എം. സാലി, മുസ്ലീം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി അബ്ദുൽ ലത്തീഫ് , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഇഖ്ബാൽ , വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി കണ്ണൻ ചന്ദ്ര പ്രസ്, ഗോൾഡ് അസോസിയേഷൻ പ്രസിഡന്റ് എസ്. അബ്ദുൽ നാസർ , നടൻ വി.കെ. ശ്രീരാമൻ (പി.ആർ.ഒ, ബോബി ഗ്രൂപ്പ്), വി. പ്രസാദ് ചിറയിൻകോണം എന്നിവർ സംസാരി​ച്ചു. മാർക്കറ്റിംഗ് ജനറൽ മാനേജർ, ബോബി ഗ്രൂപ്പ് അനിൽ സി.പി. സ്വാഗതവും ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് പി.ആർ.ഒ ജോജി എം.ജെ. നന്ദിയും പറഞ്ഞു. ആറ്റിങ്ങലിലെ തിരഞ്ഞെടുക്കപ്പെട്ട നിർദ്ധന രോഗികൾക്ക് ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന ധനസഹായം ബോചെ വിതരണം ചെയ്തു.
ഉദ്ഘാടന ചടങ്ങി​നെത്തിയവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 5 പേർക്ക് സ്വർണനാണയങ്ങളും മൂന്ന് പേർക്ക് ബോചെയോടൊപ്പം റോൾസ് റോയ്‌സിൽ യാത്രയും സമ്മാനമായി നേടി. ഉദ്ഘാടനമാസം നിത്യേനയുളള നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് സ്വർണനാണയങ്ങൾ, ബോബി ഓക്‌സിജൻ റിസോർട്ടിൽ സൗജന്യ താമസം, റോൾസ് റോയ്‌സ് റൈഡ് എന്നീ സമ്മാനങ്ങളും. സ്വർണാഭരണങ്ങൾക്ക് പണിക്കൂലി 3 ശതമാനം മുതലാണ്. ആദ്യം പർച്ചേയ്‌സ് ചെയ്യുന്ന 25 വിവാഹപാർട്ടികൾക്ക് വജ്രമോതിരം സമ്മാനം. ലോകോത്തര ഡയമണ്ട് ആഭരണങ്ങളുടെ അത്യപൂർവ ശേഖരവും ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം വരെ കിഴിവും 50000 രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട് പർച്ചെയ്‌സുകൾക്ക് സ്വർണനാണയങ്ങൾ, സ്മാർട്ട് വാച്ച്, മൊബൈൽ ഫോൺ എന്നീ സമ്മാനങ്ങളും ലഭിക്കും. 6 മാസം വരെ തിരിച്ചടവ് കാലാവധിയിൽ സ്വർണം, ഡയമണ്ട് ആഭരണങ്ങൾ തവണ വ്യവസ്ഥയിൽ ഷോറൂമിൽ നിന്ന് വാങ്ങാം. ആറ്റിങ്ങൽ ടൗൺ ഹാളിന് സമീപത്താണ് ഷോറൂം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.