തിരുവനന്തപുരം : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി ജേതാക്കൾക്കുള്ള അവാർഡുകൾ മന്ത്രി വിതരണം ചെയ്തു.മന്ത്രി ആണി രാജു എക്സലൻസി ഇൻ ഫോട്ടോഗ്രാഫി അവാർഡ് ദേവദാസിന് നൽകി. ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ പുരസ്കാരം ഷാജി ഡേ ലൈറ്റിന് സമ്മാനിച്ചു.സൈക്കിൾ യാത്ര നടത്തി സമ്മേളനത്തിന് എത്തിയ ഹരീഷ്, ഫിറോസ് എന്നിവരെയും അനമോദിച്ചു.പീഡിക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.രാജഗോപാൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു.കനകക്കുന്നിൽ നടന്ന ചടങ്ങിൽ എ.കെ.പി.എ സംസ്ഥാന പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് ഫോട്ടോവേൾഡ്, മുൻ സംസ്ഥാന പ്രസിഡന്റുമാരായ എം.ആർ.എൻ.പണിക്കർ,ബി.രവീന്ദ്രൻ,വിജയൻ മാറാഞ്ചേരി,ജോസ് മുണ്ടക്കൽ,ടി.ജെ.വർഗീസ്,എ.കെ.പി.എ സംസ്ഥാന ട്രഷറർ ജോയ് ഗ്രെയ്സ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |