തിരുവനന്തപുരം: കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ആവർത്തിക്കുന്ന സാമ്പത്തിക തട്ടിപ്പുകൾ തടയാനായി അക്കൗണ്ട്സ്, ആരോഗ്യ വിഭാഗങ്ങൾ ശക്തിപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി 354 തസ്തിക അധികമായി സൃഷ്ടിക്കും.
ആറ് കോർപ്പറേഷനുകളിലും അക്കൗണ്ട്സ് ഓഫീസറുടെയും അക്കൗണ്ട്സ് അസിസ്റ്റന്റിന്റെയും ഓരോ തസ്തികകൂടി സൃഷ്ടിക്കും. 87 മുനിസിപ്പാലിറ്റികളിലും ഓരോരോ അക്കൗണ്ട്സ് അസിസ്റ്റന്റിന്റെ തസ്തികയും സൃഷ്ടിക്കും. ആരോഗ്യവിഭാഗം ശക്തിപ്പെടുത്താനായി ഹെൽത്ത് ഓഫീസർമാരുടെ രണ്ടും, ഹെൽത്ത് സൂപ്പർവൈസർമാരുടെ 51ഉം, ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് ഒന്നിന്റെ അഞ്ചും, ഗ്രേഡ് രണ്ടിന്റെ ആറും തസ്തിക സൃഷ്ടിക്കും. ഹെൽത്ത് ഇൻസ്പെക്ടർമാരുടെ എണ്ണക്കുറവുള്ള ഇടങ്ങളിൽ കൂടുതൽ പേരെ നിയമിക്കും. തസ്തിക നിലവിലില്ലാത്ത സ്ഥലങ്ങളിൽ പുതുതായി അനുവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |