മുക്കം: മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രം നടത്തുന്ന മുക്കം ഫെസ്റ്റ് 2023 ന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ജനുവരി 19 മുതൽ ഫെബ്രുവരി 5 വരെ അഗസ്ത്യൻമുഴിയിലാണ് ഫെസ്റ്റ് . വിവിധ കലാ പരിപാടികൾ കാർഷിക വ്യാവസായിക,വിദ്യാഭ്യാസ പ്രദർശനങ്ങൾ, സർക്കാർ സ്ഥാപനങ്ങളുടെ എക്സിബിഷൻ, ഫ്ളവർ ഷോ,അക്വാഷോ,പുരാവസ്തു പ്രദർശനം,പെറ്റ് ഷോ,വാണിജ്യമേള, ഫുഡ് ഫെസ്റ്റ്, ബോട്ട് സർവീസ്, കന്നുകാലി പ്രദർശനം, അമ്യൂസ് മെന്റ് പാർക്ക് എന്നിവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംഘാടക ചെയർമാൻ ലിന്റോ ജോസഫ് എം.എൽ.എ, ജനറൽ കൺവീനർ വി.കെ.വിനോദ്, ടി. പി. രാജീവ്, പി. പ്രശോഭ് കുമാർ, ബക്കർ കളർ ബലൂ ൺ, സൗഫീഖ് വെങ്ങളത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |