കൊച്ചി: കേരളത്തിൽ നിന്നുള്ള ആദ്യകാല പേർഷ്യൻ ഗൾഫ് കുടിയേറ്റത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്ന 'മരുപ്പച്ച'ത്രിദിന ഫോട്ടോ പ്രദർശനം ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മുഖ്യ കാമ്പസിലെ കേരള ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ ആരംഭിച്ചു. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. എം.വി. നാരായണൻ ഉദ്ഘാടനം ചെയ്തു. ചരിത്ര വിഭാഗം മേധാവി ഡോ. കെ.എം. ഷീബ അദ്ധ്യക്ഷത വഹിച്ചു. പ്രദർശനത്തിന്റെ ക്യൂറേറ്റർ ഡോ. എൻ.ജെ. ഫ്രാൻസിസ്, ഡോ. അഭിലാഷ് മലയിൽ എന്നിവർ സംസാരിച്ചു. 'നോട്ടവും കാഴ്ചയും: സാംസ്കാരിക ചരിത്രത്തിന്റെ വഴികൾ' എന്ന വിഷയത്തിൽ ഡോ. സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തി. 'കലയും പ്രാതിനിധ്യങ്ങളും ഫോട്ടോഗ്രഫിയിൽ' എന്ന വിഷയത്തിൽ ബിപിൻ ബാലചന്ദ്രൻ പ്രബന്ധം അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |