SignIn
Kerala Kaumudi Online
Saturday, 20 April 2024 3.56 AM IST

പ്ലാസ്റ്റിക്കിനെതിരെ ബോധവത്കരണവുമായി മലേഷ്യൻ സ്വാമിമാരുടെ സംഘം

sabari-576-

ശബരിമല : പ്‌ളാസ്റ്റിക്ക് ഉപയോഗത്തിനെതിരെ അയ്യപ്പഭക്തന്മാർക്കിടയിൽ ബോധവൽക്കരണവുമായി മലേഷ്യൻ സ്വാമിമാർ. ഗുരുസ്വാമിയായ ശ്യാം കുമാറിന്റെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ തമിഴ് വംശജരായ മലേഷ്യൻ പൗരന്മാരായ അയ്യപ്പഭക്തരുടെ സംഘമാണ് പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരെ ഇന്നലെ സന്നിധാനത്ത് ലഘുലേഖകളുമായി ബോധവൽക്കരണം നടത്തിയത്. ശബരിമലയിൽ ഉത്തരവാദിത്ത തീർത്ഥാടനം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി ചേർന്നാണ് പതിവായി ശബരിമല സന്ദർശനത്തിനെത്തുന്ന മലേഷ്യൻ സ്വാമിമാരുടെ സംഘം അയ്യപ്പഭക്തർക്കിടയിൽ ബോധവൽക്കരണം നടത്തിയത്. പ്രൊഫഷണലുകളും വിദ്യാർത്ഥികളും അടങ്ങുന്നവരാണ് സംഘത്തിലുളളത്. പലരും പതിറ്റാണ്ടിലേറെയായി എല്ലാവർഷവും ശബരിമലയിലെത്തുന്നവരാണ്. രണ്ടുതലമുറ മുമ്പേ തമിഴ്‌നാട്ടിൽ നിന്ന് മലേഷ്യയിലേക്കു കുടിയേറിവരുടെ പിന്മുറക്കാരാണിവർ. 'നിങ്ങളുടെ മാലിന്യം വീട്ടിലേക്കു തിരിച്ചുകൊണ്ടുപോകു' എന്നെഴുതിയ ബാനറുകളുമായി പച്ചനിറത്തിലുള്ള ജാക്കറ്റും അണിഞ്ഞ് സംഘമായാണ് മലേഷ്യൻ സ്വാമിമാർ ബോധവൽക്കരണം നടത്തുന്നത്. മകരജ്യോതി ദർശനത്തിന് 25 മലേഷ്യൻ സ്വാമിമാരുടെ മറ്റൊരുസംഘമെത്തുമെന്നും അവരും അയ്യപ്പന്റെ പൂങ്കാവനത്തിലെ പ്ലാസ്റ്റിക് ഉപയോഗത്തിനെതിരേ ഭക്തർക്കിടയിൽ ബോധവൽക്കരണം നടത്തുമെന്നും ശ്യാംകുമാർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.