SignIn
Kerala Kaumudi Online
Friday, 19 April 2024 5.43 AM IST

എന്റെ റേഷൻ കട സെൽഫി മത്സരം

കൊല്ലം: ദേശീയ ഉപഭോക്തൃ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന 'എന്റെ റേഷൻ കട സെൽഫി മത്സരത്തിൽ' എൽ.കെ.ജി മുതൽ പ്ലസ് ടു തലം വരെയുള്ള കുട്ടികൾക്ക് സ്വന്തം റേഷൻ കടയിൽ നിന്നുള്ള സെൽഫികൾ 23 വരെ 9188527310 എന്ന നമ്പറിൽ അയക്കാം. തിരഞ്ഞെടുക്കപ്പെടുന്ന സെൽഫിക്ക് ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാം സമ്മാനമായി 7000 രൂപയും മൂന്നാം സമ്മാനമായി 5000 രൂപയും നൽകും.
ഉപഭോക്തൃ വാരാചരണത്തിന്റെ ഭാഗമായി 23ന് രാവിലെ 10.30ന് തേവള്ളി സർക്കാർ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ്, ഹയർ സെക്കൻഡറി വിഭാഗക്കാർക്കായി ഉപന്യാസം, കോളേജ് തലത്തിൽ പ്രസംഗം എന്നീ മത്സരങ്ങൾ നടക്കും. ‘ഹരിത ഉപഭോഗം, ഫെയർ ഡിജിറ്റർ ഫിനാൻസ്, ഉപഭോക്തൃ നിയമം- അവകാശങ്ങൾ -കടമകൾ' എന്നീ വിഷയങ്ങളിലാണ് മത്സരങ്ങൾ. വൈകിട്ട് 3ന് ഫെയർ ഡിജിറ്റൽ ഫിനാൻസ് എന്ന വിഷയത്തിൽ ബോധവത്കരണ പരിപാടിയും സംഘടിപ്പിക്കും. വൈകിട്ട് 4ന് ചേരുന്ന പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം എം. നൗഷാദ് എം.എൽ.എയും, സമ്മാനദാനം എം.മുകേഷ് എം.എൽ.എയും നിർവഹിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.