തിരുവനന്തപുരം: വനംവകുപ്പുമായി ബന്ധപ്പെട്ട ദിവസ വേതന ജോലികൾ ആദിവാസികൾക്കായി സംവരണം ചെയ്യുക, വന്യമൃഗ ആക്രമണങ്ങളാൽ മരണം, അംഗവൈകല്യം എന്നിവ സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരം വർദ്ധിപ്പിക്കുക മുതലായ ആവശ്യങ്ങളുന്നയിച്ച് 28ന് രാവിലെ 11ന് ആദിവാസി മഹാസഭ (എ.എം.എസ്) വഴുതക്കാട് ഫോറസ്റ്റ് ഹെഡ്ക്വാർട്ടേഴ്സിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് എ.എം.എസ് സംസ്ഥാന പ്രസിഡന്റ് മോഹനൻ ത്രിവേണി പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ധർണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ എ.എം.എസ് വൈസ് പ്രസിഡന്റ് എസ്.ശാന്തകുമാർ, സെക്രട്ടറി ബിനു പട്ടൻകുളിച്ചപ്പാറ, ജി.മധുസൂദനൻ, ബാബു മാമൂട് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |