തിരുവനന്തപുരം: വട്ടിയൂർക്കാവ് സമ്മേളന സ്മാരകസമിതിയുടെ ആഭിമുഖ്യത്തിൽ 1938ൽ നടന്ന വട്ടിയൂർക്കാവ് സ്റ്റേറ്റ് കോൺഗ്രസ് സമ്മേളനത്തിന്റെ വാർഷികാഘോഷപരിപാടികൾ സ്മാരകത്തിൽ നടന്നു. സ്മാരകസ്തൂപത്തിൽ മുൻ എം.പി തെന്നല ബാലകൃഷ്ണപിള്ള പുഷ്പാർച്ചന നടത്തി. അനുസ്മരണസമ്മേളനം ചെറിയാൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സ്മാരകസമിതി പ്രസിഡന്റ് വട്ടിയൂർക്കാവ് ജി. ചന്ദ്രശേഖരൻനായർ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ആർ. രാജൻ കുരുക്കൾ, വാഴോട്ടുകോണം ചന്ദ്രശേഖരൻ, പി.സോമശേഖരൻ നായർ, നെട്ടയം രാജശേഖരൻ, കാച്ചാണി സനിൽ, എം. ഷാഹുൽ ഹമീദ്, ദിനകരൻ പിള്ള, ഉണ്ണിക്കൃഷ്ണൻ നായർ, തോപ്പുമുക്ക് അനിൽ, വലിയവിള സോമശേഖരൻനായർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |