SignIn
Kerala Kaumudi Online
Friday, 19 April 2024 5.39 PM IST

മർകസ് ആർട്സ് ഫെസ്റ്റ് പ്രഖ്യാപിച്ചു

kunnamangalam-news
കാരന്തൂർ മർകസ് ശരീഅത് കോളേജ് ആർട്സ് ഫെസ്റ്റ് 'ഖാഫ്' അഞ്ചാം എഡിഷന്റെ പ്രഖ്യാപനം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവ്വഹിക്കുന്നു

കുന്ദമംഗലം: കാരന്തൂർ മർകസ് ശരീഅത് കോളേജ് ആർട്സ് ഫെസ്റ്റ് 'ഖാഫ്' അഞ്ചാം എഡിഷൻ പ്രഖ്യാപിച്ചു. മർകസിൽ നടന്ന സംഗമത്തിൽ മർകസ് ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ പ്രഖ്യാപന ചടങ്ങ് നിർവ്വഹിച്ചു. 2023 ജനുവരി 21, 22 ദിവസങ്ങളിലായി നടക്കുന്ന ആർട്സ് ഫെസ്റ്റിൽ നാല് കാറ്റഗറികളിൽ നൂറിലധികം മത്സരങ്ങളിലായി ആയിരത്തിൽ പരം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. ഖാഫിന്റെ ഭാഗമായി മത, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രഗത്ഭരെ ഉൾപ്പെടുത്തി വിവിധ സെമിനാറുകളും വ്യത്യസ്ത ചർച്ചാസംഗമങ്ങളും നടക്കും. പുരാതനവും ആധുനികവുമായ നഗര സങ്കൽപങ്ങളെയും വ്യത്യസ്ത കാല-ദേശ സംസ്കാരങ്ങളെയും ഖാഫ് പുനരാവിഷ്കരിക്കും. പ്രഖ്യാപന സംഗമത്തിൽ മർകസ് ഡയറക്ടർ ജനറൽ സി.മുഹമ്മദ് ഫൈസി, ശരീഅത് കോളേജ് എ. ഒ.സയ്യിദ് ശിഹാബുദ്ദീൻ സഖാഫി, ഇഹ്‌യാഉസ്സുന്ന സ്റ്റുഡൻസ് യൂണിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.