മട്ടന്നൂർ: കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള പഴശ്ശി ഡാം പ്രദേശത്തെ പഴശ്ശി ഗാർഡനിൽ ശിശിരോത്സവം തുടങ്ങി. ഗാർഡനിൽ ക്രിസ്മസ് പുതുവത്സര സമ്മാനമായി നാല് പുതിയ റൈഡുകൾ കൂടി സ്ഥാപിച്ചു. ശിശിരോത്സവവും വിവിധ റൈഡുകളുടെ ഉദ്ഘാടനവും അഡ്വ. സണ്ണി ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. പെറ്റ് സ്റ്റേഷൻ ഉദ്ഘാടനം ഇരിട്ടി നഗരസഭ ചെയർപെഴ്സൺ ശ്രീലതയും വാട്ടർ റോളർ ഇരിട്ടി നഗരസഭ കൗൺസിലർ കെ. ബഷീറും നിർവ്വഹിച്ചു. കൗൺസിലർമാരായ നജ്മുനീസ, ശോഭ എന്നിവർ പങ്കെടുത്തു. സിദ്ധിഖ് മയ്യിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വഞ്ചർ റോപ്പ്, റോപ്പിലൂടെ നടക്കലും സൈക്ലിംഗും, കമാന്റോനെറ്റ്, ആകാശതൊട്ടിൽ, വാട്ടർ റോളർ, ആകാശത്തോണി, കുട്ടികൾക്കായി ട്രെയിൻ, പെഡൽ കിഡ്സ് ബോട്ടിംഗ്, മേരി ഗോ റൗണ്ട്, ജംബിംഗ്, ഷൂട്ടിംഗ്, അബൈയ്ത്ത് തുടങ്ങിയ ഇരുപത് തരം റൈഡുകൾക്കൊപ്പം ബോട്ടിംഗ്, പെറ്റ് സ്റ്റേഷൻ, ബമ്പർ കാർ, വാട്ടർ സോർബിംഗ് എന്നിവയാണ് പുതുതായി ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |