SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.21 PM IST

കൈനകരിക്ക് കവചമായി 'അപകട സാദ്ധ്യതാ മാപ്പ്'

s

അപകട മേഖലകൾ ഒറ്റനോട്ടത്തിൽ തിരിച്ചറിയാം

മൊബൈൽ ആപ്പ് നിർമ്മിച്ച് ജനങ്ങളിലെത്തിക്കാം

ആലപ്പുഴ: ജില്ലയിലെ ഏറ്റവും പരിസ്ഥിതി ദുർബല പ്രദേശമായ കൈനകരി പഞ്ചായത്ത് കേന്ദ്രീകരിച്ച്, ആപകട സാദ്ധ്യതാ മാപ്പിംഗ് റിപ്പോർട്ട് തയ്യാറായി. ഐ.ഐ.ടി മുംബയ്, കില എന്നിവയുടെ സംയുക്ത സംരംഭമായ കാൻ ആലപ്പിയുടെ നേതൃത്വത്തിലാണ് മാപ്പ് തയ്യാറാക്കിയത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ ദുരന്ത നിവാരണ ആസൂത്രണ പദ്ധതികൾക്ക് സഹായകമാകുന്ന തരത്തിൽ പഠനം നടക്കുന്നത്.

കുട്ടനാട്ടിൽ പുതിയ പദ്ധതികൾ രൂപീകരിക്കാൻ മാപ്പ് സഹായിക്കും. ഇനിയൊരു സംരക്ഷണഭിത്തി എവിടെല്ലാമാണ് ആവശ്യമെന്നും നിലവിൽ എവിടെല്ലാമുണ്ടെന്നും മാപ്പിൽ നിന്ന് മനസിലാക്കാം. ബണ്ടിന്റെ സവിശേഷതകൾ ദിവസം തോറും മാറിക്കൊണ്ടിരിക്കും. അതിനാൽ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ജനങ്ങൾക്ക് വിവരങ്ങൾ കൈമാറുന്ന സംവിധാനം തദ്ദേശ സ്ഥാപനങ്ങൾക്ക് വികസിപ്പിക്കാൻ സാധിക്കും.

കുട്ടനാട്ടിലെ പ്രധാന ദുരന്ത ബാധി​ത പ്രദേശമാണ് കൈനകരി. വെള്ളപ്പൊക്കത്തിൽ നിർണായകമായ മടകൾ, ഏറ്റവും ആപകടാവസ്ഥയി​ലുള്ള പാടശേഖരം കണ്ടെത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് മാപ്പിംഗ് സഹായകമാണ്. ജനകീയ പങ്കാളിത്തത്തോടെയും തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടലുകളോടെയും രണ്ട് വർഷത്തോളം നീണ്ട തുടർച്ചയായ പഠനത്തിന്റെ ആകെത്തുകയാണ് അപകട സാദ്ധ്യതാ മാപ്പിംഗ്.

....................................

# പ്രധാന പഠന വിഷയങ്ങൾ

മടവീഴ്ച, മഴയുടെ തോത്, പ്രാദേശിക ഘടകങ്ങൾ, സംരക്ഷണഭിത്തി, ബണ്ടിലെ ന്യൂനതകൾ

...............................

അപകട സാദ്ധ്യതാ മാപ്പ് (പാടശേഖരങ്ങൾ)

# അതീവ ഭീഷണിയുള്ളവ: കൂലിപ്പുരയ്ക്കൽ, വലിയകരി, മീനപ്പള്ളി, കനകാശ്ശേരി, ഉതിമട

# ഉയർന്ന ഭീഷണിയുള്ളവ: വാവക്കാട് വടക്ക് കുപ്പപ്പുറം, ഇരുമ്പനം, ഇടപ്പള്ളി സോമാധുരം, ഉമ്പുക്കാട്ടുശ്ശേരി

# ഇടത്തരം: ആറുപങ്ക്, ചെറുകാലി കായൽ, വാവക്കാട് തെക്ക്, വലിയതുരുത്ത്, കടുകയാർ, കാക്കനാട്ടുകരി, പുല്ലാട്, പരുത്തിവളവ്

# വളരെ കുറഞ്ഞ ഭീഷണിയുള്ളവ: സി ബ്ലോക്ക്, എസ് ബ്ലോക്ക്, ടി ബ്ലോക്ക്, ക്യു ബ്ലോക്ക്

..................................

ഹസാർഡ് മാപ്പ് അപകടസാദ്ധ്യത പ്രദേശങ്ങളെ മുൻകൂട്ടി അറിയാനും മുൻകരുതലുകൾ സ്വീകരിക്കാനും സഹായിക്കും. പഠനത്തിൽ കണ്ടെത്തിയ അടിസ്ഥാന വിവരങ്ങൾ പഞ്ചായത്തിന്റെ പദ്ധതികൾക്ക് ഉപയോഗിക്കാനാവും

കാൻ ആലപ്പി അധികൃതർ

സാധാരണ വലിയ പ്രദേശങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനങ്ങൾ നടക്കാറുള്ളത്. എന്നാൽ ഒരു പഞ്ചായത്തിനെ മാത്രം അടിസ്ഥാനപ്പെടുത്തി നടത്തിയതാണ് മാപ്പ് തയ്യാറാക്കിയത്. ദുരന്ത പ്രതിരോധത്തിന് ഊന്നൽ നൽകേണ്ട പ്രദേശങ്ങളെ മനസിലാക്കാൻ മാപ്പ് സഹായിക്കും

കെ.എ. പ്രമോദ്, ജനപ്രതിനിധി, കൈനകരി പഞ്ചായത്ത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.