SignIn
Kerala Kaumudi Online
Thursday, 25 April 2024 7.45 AM IST

നാളെ ഹാപ്പി ക്രിസ്മസ് (ഡെക്ക്) വിപണിയിൽ കേക്കുകളുടെ 'സൗന്ദര്യമത്സരം'

g

വൈവിദ്ധ്യ രൂപങ്ങളിൽ ക്രിസ്മസ് കേക്കുകൾ

ആലപ്പുഴ: വലിയ ഇടവേളയ്ക്ക് ശേഷം ജില്ലയിലെ ക്രിസ്മസ് കേക്ക് വിപണി ഉഷാറിലായി. പ്ലം കേക്കുകൾക്ക് പുറമേ, ബേക്കറികളിൽ വ്യത്യസ്ത ഡിസൈൻ കേക്കുകളും നിറഞ്ഞു.

രുചിക്കൊപ്പം കേക്കുകളുടെ 'സൗന്ദര്യ'ത്തിനും ഉപഭോക്താക്കൾ പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് വില്‌പനക്കാർ പറയുന്നു. ആവശ്യക്കാർ കൂടിയതോടെ, പ്രധാന ബേക്കിംഗ് സ്ഥാപനങ്ങളിൽ കേക്ക് നിർമ്മാണം മണിക്കൂറുകൾ നീളുന്നു. റിച്ച് പ്ലം കേക്കിനാണ് ആവശ്യക്കാർ കൂടുതൽ. ഇതിനൊപ്പം ചെറി ബെറി, ഫ്രൂട്ട് ആൻഡ് നട്ട് എന്നിവയ്ക്കും ഡിമാൻഡ് കൂടുതലാണ്. ക്രീം കേക്കുകൾ ഇത്തവണ വ്യത്യസ്ത രൂപങ്ങളിലാണ് അവതരിച്ചിരിക്കുന്നത്. കാൽ കിലോ മുതലുള്ള ബൗൾ കേക്ക്, ജാർ കേക്ക് എന്നിവയാണ് യുവാക്കളുടെ ഹരം. വൈൻ വിപണിയും സജീവമാണ്. ഒരു മാസം മുമ്പേ വീടുകൾ കേന്ദ്രീകരിച്ച് വൈൻ നിർമ്മാണം ആരംഭിച്ചവർ ഇന്ന് രാത്രിയോടെ രുചി നുകർന്നു തുടങ്ങും. കേക്കും വൈനും ഉൾപ്പെടുന്ന ഗിഫ്റ്റ് ഹാംബറുകളും ലഭ്യമാണ്.

# വീട്ടിലെ കേക്കിനും വിപണി

നൂറ് മുതൽ ആയിരം രൂപ വരെയുള്ള കേക്കുകൾ ലഭ്യമാണ്. ബേക്കറികൾ കൂടാതെ വീട്ടമ്മമാരുടെ ഹോം ബേക്കിംഗിനും മികച്ച ബുക്കിംഗുണ്ട്. പ്ലം കേക്കിനാണ് ആവശ്യക്കാ‌ർ കൂടുതലെങ്കിൽ, പുതുവത്സരമാകുന്നതോടെ ക്രീം കേക്കിലേക്ക് ചുവട് മാറും. വർഷം ഏറ്റവും കൂടുതൽ കേക്ക് വില്‌പന നടക്കുന്നത് ഡിസംബറിലെ അവസാന ആഴ്‌ചയാണ്.

..................................

വില: 100 മുതൽ 1300 വരെ

.................................

കേക്കിന് ധാരാളം ആവശ്യക്കാരുണ്ട്. ഏറ്റവും കൂടുതൽ ബുക്കിംഗ് ലഭിക്കുന്ന സമയമാണിപ്പോൾ. രുചിക്കൊപ്പം സൗന്ദര്യത്തിനും ഉപഭോക്താക്കൾ പ്രാധാന്യം കൊടുക്കുന്നുണ്ട്

സിമി, ഹോം ബേക്കർ, ആലപ്പുഴ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.