തൊടിയൂർ: കേരള ഖാദിഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ജില്ലാതല ക്രിസ്മസ് - നവവത്സര ഖാദിമേളയുടെ ഉദ്ഘാടനം
ഇന്ന് രാവിലെ 11.30 ന് കരുനാഗപ്പള്ളി ടൗൺ ക്ലബിൽ സി.ആർ.മഹേഷ് എം.എൽ.എ നിർവഹിക്കും. കേരള ഖാദിഗ്രാമ
വ്യവസായ ബോർഡ് സെക്രട്ടറി ഡോ.കെ.എ.രതീഷ് സ്വാഗതം പറയും.
മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ എസ്.കല്ലേലിഭാഗം ആദ്യ വില്ലന നടത്തും. മുൻസിപ്പൽ കൗൺസിലർ റജി ഫോട്ടോ പാർക്ക്, ഖാദി ബോർഡ് മെമ്പർ അഡ്വ.കെ.പി.രണദിവേ, ഡയറക്ടർ ഷാജി തോമസ് എന്നിവർ സംസാരിക്കും. പ്രോജക്ട് മാനേജർ ആർ.മണിയമ്മ നന്ദി പറയും. ഖാദി തുണിത്തരങ്ങൾക്ക് 20 മുതൽ 30 ശതമാനം വരെ റിബേറ്റ് ലഭിക്കും.സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യമുണ്ട്. ജനുവരി 31 വരെ നടക്കുന്ന മേളയുടെ സമയം രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |