SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.45 AM IST

കേരള സർവകലാശാലാ പരീക്ഷാഫലം

h

രണ്ടും നാലും സെമസ്​റ്റർ മാസ്​റ്റർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്‌പോർട്സ് (എം.പി.ഇ.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ എം.എസ്‌സി കെമിസ്ട്രി, എം.എസ്‌സി പോളിമർ കെമിസ്ട്രി പരീക്ഷകളുടെ ഫലവും റാങ്ക് പട്ടികയും പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജനുവരി 2 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്​റ്റർ ബി.ടെക് (2020 സ്‌കീം, റഗുലർ - 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2020 അഡ്മിഷൻ), യു.സി.ഇ.കെ., ജനുവരി 2023 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓൺലൈൻ രജിസ്‌ട്രേഷൻ 24ന് തുടങ്ങും.

ഏഴാം സെമസ്​റ്റർ ബി.ടെക്., ഡിസംബർ 2022, 2008 സ്‌കീം (സപ്ലിമെന്ററി 2012 അഡ്മിഷൻ), മേഴ്സിചാൻസ് (2008, 2009, 2010, 2011 അഡ്മിഷൻ), 2003 സ്‌കീം (ട്രാൻസി​റ്ററി വിദ്യാർത്ഥികൾ), 2013 സ്‌കീം (സപ്ലിമെന്ററി, സെഷണൽ ഇംപ്രൂവ്‌മെന്റ് വിദ്യാർത്ഥികൾ, കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗ്) (2017 അഡ്മിഷൻ വരെയുളള വിദ്യാർത്ഥികൾ) എന്നിവയുടെ പരീക്ഷാ വിജ്ഞാപനം വെബ്‌സൈ​റ്റിൽ.

ഒന്നാം സെമസ്​റ്റർ (ത്രിവത്സരം) എൽ എൽ.ബി., അഞ്ചാം സെമസ്​റ്റർ (പഞ്ചവത്സരം) എൽ എൽ.ബി., രണ്ടാം സെമസ്​റ്റർ (ത്രിവത്സരം) എൽ എൽ.ബി., ആറാം സെമസ്​റ്റർ (പഞ്ചവത്സരം) എൽ എൽ.ബി., മൂന്നാം സെമസ്​റ്റർ (ത്രിവത്സരം), ഏഴാം സെമസ്​റ്റർ (പഞ്ചവത്സരം) എൽ എൽ.ബി., നാലാം സെമസ്​റ്റർ (ത്രിവത്സരം) എൽ എൽ.ബി., എട്ടാം സെമസ്​റ്റർ (പഞ്ചവത്സരം) എൽ എൽ.ബി അഞ്ചാം സെമസ്​റ്റർ (ത്രിവത്സരം) എൽ എൽ.ബി., ഒൻപതാം സെമസ്​റ്റർ (പഞ്ചവത്സരം) എൽ എൽ.ബി., ജനുവരി 2023 (2011 - 12 അഡ്മിഷന് മുൻപുളളത് - മേഴ്സിചാൻസ്) പരീക്ഷകൾക്ക് പിഴകൂടാതെ ജനുവരി 5 വരെയും 150 രൂപ പിഴയോടെ 9 വരെയും 400 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം.

എഡ്യൂക്കേഷൻ പഠനവകുപ്പിൽ എം.എഡ് പ്രോഗ്രാമിന് എസ്.സി., എസ്.ടി. സീ​റ്റുകൾ ഒഴിവുണ്ട്. 29 ന് രാവിലെ 10ന് അസൽ രേഖകളുമായി വകുപ്പിൽ ഹാജരാകണം.

2021 - 2022 വർഷത്തിൽ വിവിധ ബിരുദാനന്തര കോഴ്സുകളിൽ യൂണിവേഴ്സി​റ്റി മെരി​റ്റ് സ്‌കോളർഷിപ്പിന് അർഹരായവരുടെ സാദ്ധ്യതാ ലിസ്​റ്റ് വെബ്‌സൈ​റ്റിൽ. പരാതികൾ 31നകം അറിയിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.