കോട്ടയം. ദേവലോകം അരമനയിൽ കബറടങ്ങിയിരിക്കുന്ന ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 59-ാമത് ഓർമ്മപ്പെരുന്നാളും ഔഗേൻ പ്രഥമൻ, മാത്യൂസ് പ്രഥമൻ, പൗലോസ് ദ്വിതീയൻ എന്നീ കാതോലിക്കാ ബാവാമാരുടെ സംയുക്ത ഓർമ്മപ്പെരുന്നാളും 27 മുതൽ 3 വരെ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ആചരിക്കും. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും സഭയിലെ മറ്റ് മെത്രാപ്പോലീത്താമാരും നേതൃത്വം നൽകും. പെരുന്നാൾ ദിനമായ 3ന് 7.30-ന് കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബ്ബാന നടക്കും. ഗീവർഗീസ് മാർ കൂറിലോസ്, ഏബ്രഹാം മാർ സ്തേഫാനോസ് എന്നിവർ സഹകാർമ്മികത്വം വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |