SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.02 PM IST

ക്രിസ്മസ് സന്ദേശങ്ങൾ

mar-serafeem-metrapolita
എച്ച്. ജി. ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പൊലിത്ത

ക്രിസ്മസ് ദൈവസ്‌നേഹത്തിന്റെ പ്രതിസ്പന്ദനമാണ്. ദൈവം ലോകത്തെയും മനുഷ്യരെയും സ്‌നേഹിച്ചതിന്റെ തെളിവായാണ് തന്റെ ഏകജാതനായ പുത്രനെ ലോകത്തിലേക്ക് അയച്ചത്. ക്രിസ്മസ് കൂട്ടായ്മകൾ സ്‌നേഹത്തിന്റെ അടയാളമായി മാറണം. ആഘോഷങ്ങൾക്ക് അപ്പുറം കരുതുവാനും സ്‌നേഹിക്കുവാനുമുള്ള ആത്മാവ് നമുക്കുണ്ടാവേണ്ട കാലമാണ് ക്രിസ്മസിന്റേത്. നമ്മുടെ ജീവിതത്തിന്റെ അൽപ്പം സമയവും ധനവും മറ്റുള്ളവന് വേണ്ടി മാറ്റിവയ്ക്കാനുള്ള കാലമാകണം ക്രിസ്മസ് ദിനങ്ങൾ.

എച്ച്.ജി.ഡോ.എബ്രഹാം മാർ സെറാഫിം മെത്രാപ്പൊലിത്ത

യേശുവിന്റെ ജനനത്തിൽ സമ്മാനങ്ങളായ പൊന്നും, മൂരും, കുന്തിരിക്കവും എല്ലാം കാലിത്തൊഴുത്തിലേക്ക് എത്തുകയായിരുന്നു. ഇതോർത്ത് തന്നെ നമ്മളും ഈ ക്രിസ്മസ് കാലത്ത് സമ്മാനങ്ങളും സഹായങ്ങളും എത്തിക്കേണ്ടത് പാവങ്ങളുടെ അടുത്തേക്കാണ്. ഉള്ളതുകൊണ്ട് ജീവിക്കുകയും അയൽക്കാരനെ സ്‌നേഹിക്കുകയും ലളിതമായി ജീവിക്കുകയും ചെയ്യണമെന്നാണ് ദൈവം നമ്മെ പഠിപ്പിച്ചിരിക്കുന്നത്. അതാണ് ഇന്നത്തെ ലോകം പഠിക്കേണ്ടത്. ആഘോഷങ്ങൾക്കും അപ്പുറം മറ്റുള്ളവരെ സഹായിക്കാനുള്ള മനസാണ് ഓരോരുത്തർക്കും ഉണ്ടാകേണ്ടത്.

ഡോ. എം. എസ്.സുനിൽ


ക്രിസ്മസ് എന്നത് സ്‌നേഹമാണ്, സ്‌നേഹത്തിന്റെ പങ്കുവയ്ക്കലും ത്യാഗത്തിന്റെ പങ്കുവയ്ക്കലുമാണത്. നിസ്വാർത്ഥമായ ഒരു ജീവിതത്തെയാണ് ഇതിലൂടെ കാണിക്കുന്നത്. സ്വർഗം വെടിഞ്ഞ് മനുഷ്യനായി ലോകത്തിലേക്ക് വരുവാൻ തയ്യാറായത് തന്നെ വിട്ടുകൊടുക്കലിന്റെ ഉദാഹരണമാണ്. അപരനെ അംഗീകരിക്കണമെന്നാണ് കർത്താവ് കാണിച്ചത്. ജനനം തന്നെ പുൽത്തൊഴുത്തിൽ സംഭവിച്ചത് കാണിക്കുന്നത് സാധാരണക്കാരോടൊപ്പം ഉള്ള ജീവിതം ആണ്. കരുതലാണ് ഒരുവന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനം. ഇവയെല്ലാം സാധിക്കണമെങ്കിൽ ഒരു മനുഷ്യനിൽ ദൈവാശ്രയവും ദൈവഭയവും ഉണ്ടാകണം.

റവ.ഡോ.മലയിൽ സാബു കോശി ചെറിയാൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.