ഇലവുംതിട്ട : മൂലൂർ സ്മാരക കമ്മിറ്റിയുടെയും ഇലവുംതിട്ട ശ്രീനാരായണ ധർമ്മ പരിഷത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മൂലൂർ സ്മാരകത്തിൽ നിന്ന് 90-ാമത് ശിവഗിരി തീർത്ഥാടന ഗുരുദേവ വിഗ്രഹ രഥ പ്രയാണവും പദയാത്രയും തുടങ്ങി. മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്തു. മൂലൂർ സ്മാരകം പ്രസിഡന്റ് കെ.സി.രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠം ശ്രീനാരായണ ധർമ്മ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. മൂലൂർ സ്മാരകം പ്രസിഡന്റ് പ്രൊഫ. ഡി. പ്രസാദ്, എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എസ്.എഴുമറ്റൂർ, മാനേജിംഗ് കമ്മിറ്റി അംഗം എൻ.പി.ജയൻ, ടി.വി.സ്റ്റാലിൻ, ഡോ.കെ.ജെ.സുരേഷ്, ജി.കൃഷ്ണകുമാർ, മനോജ് ദാമോദരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, സംഘാടക സമിതി വൈസ് ചെയർമാൻ കെ.എൻ. രാധാചന്ദ്രൻ, മൂലൂർ സ്മാരക സമിതി സെക്രട്ടറി വി.വിനോദ്, സംഘാടക സമിതി കോഓർഡിനേറ്റർ കെ.ജി.സുരേന്ദ്രൻ, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ, പദയാത്ര കമ്മിറ്റി കൺവീനർ കെ.ശ്രീകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |