SignIn
Kerala Kaumudi Online
Friday, 19 April 2024 10.08 PM IST

കുമാരുവിനെ മഹാകവിയാക്കിയത് ഗുരുദേവൻ : സ്വാമിനി നിത്യചിന്മയി

swamini-nithyachinmayi

ശിവഗിരി: ശ്രീനാരായണ ഗുരുദേവ ദർശനം സമൂഹത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ശിഷ്യ പ്രമുഖനായിരുന്നു മഹാകവി കുമാരനാശാനെന്ന് എറണാകുളം കാഞ്ഞിരമറ്റം ആശ്രമത്തിലെ സ്വാമിനി നിത്യചിന്മയി പറഞ്ഞു.

90-ാമത് തീർത്ഥാടനത്തിന് മുന്നോടിയായി ശിവഗിരിയിൽ നടക്കുന്ന പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അവർ.

കുമാരുവിനെ മഹാകവി കുമാരനാശാനായി ലോകസമക്ഷം അവതരിപ്പിക്കാൻ ഗുരുദേവന് കഴിഞ്ഞു. ആരുടേയും ഹൃദയത്തിൽ ആഴത്തിൽ പതിയുന്ന കൃതികളാണ് കുമാരനാശാന്റേത്. ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, നളിനി, വീണപൂവ് തുടങ്ങിയ കൃതികൾ ജനമനസുകളിൽ എക്കാലവും മായാതെ നിൽക്കും. ജീവിതപ്രതിസന്ധികൾ കവിതയിലൂടെ അവതരിപ്പിച്ച ആശാനെ തലമുറകൾ എക്കാലവും സ്‌മരിക്കുമെന്നും സ്വാമിനി നിത്യചിന്മയി പറഞ്ഞു. ബാബുരാജ് വട്ടോടിൽ, ധന്യാവത്സൻ എന്നിവരും സംസാരിച്ചു.

ഇന്ന് രാവിലെ 10.30ന് അന്ധവിശ്വാസദൂരീകരണം ഗുരുദേവ ദർശനത്തിൽ എന്ന വിഷയത്തിൽ സ്വാമി മുക്താനന്ദ യതി പ്രഭാഷണം നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SWAMI NITHYACHINMAYI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.