SignIn
Kerala Kaumudi Online
Thursday, 25 April 2024 6.30 PM IST

നടപടി കടുപ്പിച്ച് സി.പി.എം, അഭിജിത്തിന് സസ്പെൻഷൻ

p

തിരുവനന്തപുരം: ലഹരി ഉപയോഗം, സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറൽ തുടങ്ങി തലസ്ഥാന ജില്ലയിലെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കളുടെ വഴിവിട്ട പോക്ക് പ്രതിരോധത്തിലാക്കിയതോടെ കടുത്ത നടപടിയിലേക്ക് കടന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്. സി.പി.എം നേമം ഏരിയാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ നേതാവുമായിരുന്ന ജെ.ജെ. അഭിജിത്തിനെ പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടി പദവികളിൽ നിന്ന് നീക്കിയാൽ മതിയെന്ന നേമം ഏരിയാകമ്മിറ്റിയുടെ തീരുമാനം ജില്ലാ സെക്രട്ടേറിയറ്റ് തിരുത്തുകയായിരുന്നു.

എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജോബിൻ ജോസിനെയും സെക്രട്ടറി ഗോകുൽ ഗോപിനാഥിനെയും സ്ഥാനത്ത് നിന്ന് നീക്കി. താത്കാലിക ചുമതല ജില്ലാ വൈസ് പ്രസിഡന്റ് അനന്തുവിനും ജോയിന്റ് സെക്രട്ടറി ശില്പയ്ക്കും കൈമാറി. പുതിയ ഭാരവാഹികളെ അടുത്ത ദിവസം പ്രത്യേക കൺവെൻഷൻ വിളിച്ച് തിരഞ്ഞെടുക്കും.

അഭിജിത്തിനെതിരെ ഉയർന്ന ആരോപണങ്ങളുടെ ഗൗരവമുൾക്കൊണ്ടുള്ള നടപടിയല്ല ഏരിയാകമ്മിറ്റിയുടേതെന്ന് വിലയിരുത്തിയാണ് സസ്പെൻഷൻ. സി.പി.എം ജില്ലാ നേതൃത്വത്തിലെ പ്രബലവിഭാഗത്തിന്റെ പിൻബലം എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി കൂടിയായ അഭിജിത്തിനുണ്ടെന്ന ആരോപണം പാർട്ടിയിൽ അസ്വസ്ഥത സൃഷ്ടിച്ചിരിക്കെയാണ് കടുത്ത നടപടിയിയെന്നത് ശ്രദ്ധേയം.

ലഹരി ബോധവത്കരണ പരിപാടിയിൽ പങ്കെടുത്ത ശേഷം ബാറിൽ മദ്യപിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നതോടെയാണ് അഭിജിത്തിനെ ഡി.വൈ.എഫ്.ഐയിൽ നിന്ന് കഴിഞ്ഞ ദിവസം നീക്കിയത്. സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്നതടക്കം ആരോപണങ്ങളും ഉയർന്നതോടെ കഴിഞ്ഞ ദിവസം നേമം ഏരിയാകമ്മിറ്റി അടിയന്തരമായി വിഷയം ചർച്ച ചെയ്യുകയായിരുന്നു.

മദ്യപിച്ച് ഗവ. സംസ്കൃത കോളേജിന് മുന്നിൽ നൃത്തം ചെയ്തതാണ് ഗോകുൽ ഗോപിനാഥിനെ കുടുക്കിയത്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിക്കും പ്രസിഡന്റിനുമെതിരെ ഗുരുതരമായ ആരോപണം സംഘടനയ്ക്കകത്തുമുണ്ട്. ഗോകുലിനെ കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പേരൂർക്കട ബ്ലോക്ക് കമ്മിറ്റിയിൽ നിന്ന് നീക്കിയിരുന്നു. ജോബിൻ ജോസിനോട് കാട്ടാക്കട ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി വിശദീകരണവും തേടി.

എസ്.എഫ്.ഐ നേതാക്കളുടെ വഴിവിട്ട പോക്ക് ചർച്ചയായതോടെ സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിദ്ധ്യത്തിൽ ഫ്രാക്‌ഷൻ യോഗം വിളിച്ചുചേർത്ത് കർശനനടപടിക്ക് നിർദ്ദേശിച്ചു.

ആനാവൂർ നിർദ്ദേശിച്ചു,

പ്രായം കുറച്ചുപറഞ്ഞു

ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറ‌ഞ്ഞതനുസരിച്ച് എസ്.എഫ്.ഐ നേതാവാകാൻ പ്രായം കുറച്ചു പറഞ്ഞെന്ന് അഭിജിത്തിന്റേതായി ശബ്ദരേഖ പുറത്തുവന്നത് പാർട്ടിക്ക് മറ്റൊരു നാണക്കേടായി.

"പ്രായം കുറച്ചുപറഞ്ഞ് ജില്ലാ സെക്രട്ടറിയായി. അങ്ങനെ പറയാനുപദേശിച്ചത് നാഗപ്പൻ സഖാവാണ്. ആര് ചോദിച്ചാലും 26 ആയെന്ന് പറയാൻ സഖാവ് പറഞ്ഞു. 26 വയസ്സ് വരെയേ എസ്.എഫ്.ഐയിൽ നിൽക്കാനാവൂ. എനിക്ക് 30 വയസ്സായി. 1992ലാണ് ജനിച്ചത്. പഴയതുപോലെ സംഘടനയിൽ വെട്ടിക്കളിക്കാനാരുമില്ല"- ശബ്ദരേഖയിൽ പറയുന്നു.

പ്രായം കുറച്ചു കാണിക്കാൻ താനാരെയും ഉപദേശിച്ചിട്ടില്ലെന്ന് ആനാവൂർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

തെ​റ്റി​നെ​തി​രെ​ ​ഉ​ൾ​പ്പാ​ർ​ട്ടി
സ​മ​രം​:​ ​പി.​ജ​യ​രാ​ജൻ

ക​ണ്ണൂ​ർ​:​ ​ഇ.​ ​പി.​ ​ജ​യ​രാ​ജ​നെ​തി​രെ​ ​വ്യ​ക്തി​പ​ര​മാ​യ​ ​ആ​ക്ഷേ​പ​മ​ല്ല,​ ​തെ​റ്റാ​യ​ ​പ്ര​വ​ണ​ത​ക​ളു​ണ്ടാ​കു​മ്പോ​ൾ​ ​അ​ത് ​ച​ർ​ച്ച​ചെ​യ്യു​ന്ന​ ​കാ​ര്യ​മാ​ണ് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​യോ​ഗ​ത്തി​ലെ​ ​തി​രു​ത്ത​ൽ​ ​രേ​ഖാ​ ​ച​ർ​ച്ച​യി​ൽ​ ​ഉ​ണ്ടാ​യ​തെ​ന്ന് ​പി.​ജ​യ​രാ​ജ​ൻ​ ​പ​റ​ഞ്ഞു.​ ​കേ​ന്ദ്ര​ക​മ്മി​റ്റി​ ​അം​ഗം​ ​ഇ.​പി.​ ​ജ​യ​രാ​ജ​നെ​തി​രെ​ ​പി.​ ​ജ​യ​രാ​ജ​ൻ​ ​റി​സോ​ർ​ട്ട് ​ആ​രോ​പ​ണം​ ​ഉ​ന്ന​യി​ച്ച​താ​യി​ ​വ​ന്ന​ ​വാ​ർ​ത്ത​യോ​ടാ​യി​രു​ന്നു​ ​പ്ര​തി​ക​ര​ണം.
ക്രൂ​ര​മാ​യി​ ​ശാ​രീ​രി​കാ​ക്ര​മ​ണ​ത്തി​ന് ​വി​ധേ​യ​നാ​യ​ ​വ്യ​ക്തി​യാ​ണ് ​ഇ.​പി.​ ​ജ​യ​രാ​ജ​ൻ.​ ​സ​മു​ന്ന​ത​ ​നേ​താ​വു​മാ​ണ്.​ ​തെ​റ്റാ​യ​ ​പ്ര​വ​ണ​ത​ക​ൾ​ ​ഉ​ണ്ടാ​കു​മ്പോ​ൾ​ ​അ​തി​നെ​തി​രെ​ ​ഉ​ൾ​പ്പാ​ർ​ട്ടി​ ​സ​മ​രം​ ​സി.​പി.​എ​മ്മി​ലു​ണ്ടാ​കും.​ ​പാ​ർ​ട്ടി​യു​ടെ​ ​തെ​റ്റു​തി​രു​ത്ത​ൽ​ ​രേ​ഖ​യി​ൽ​ ​അ​താ​ണ് ​ചെ​യ്യു​ന്ന​തെ​ന്നും​ ​ക​ണ്ണൂ​രി​ൽ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പി.​ജ​യ​രാ​ജ​ൻ​ ​പ​റ​ഞ്ഞു.​ ​സ​മൂ​ഹ​ത്തി​ൽ​ ​വ​ള​ർ​ന്നു​വ​രു​ന്ന​ ​ജീ​ർ​ണ​ത​ക​ൾ​ ​വി​പ്ല​വ​പാ​ർ​ട്ടി​യി​ലും​ ​ക​ട​ന്നു​കൂ​ടും.​ ​അ​തു​ ​കൊ​ണ്ടു​ ​ത​ന്നെ​ ​പാ​ർ​ട്ടി​യി​ൽ​ ​ആ​ത്മ​ശു​ദ്ധി​ ​നി​ല​നി​റു​ത്താ​ൻ​ ​ന​ല്ല​ ​ഇ​ട​പെ​ട​ൽ​ ​ബ്രാ​ഞ്ചു​ ​ത​ലം​ ​മു​ത​ലേ​ ​വേ​ണം.
പാ​ൽ​ ​ചു​ര​ത്തു​ന്ന​ ​അ​കി​ടി​ൽ​ ​നി​ന്ന് ​ചോ​ര​കു​ടി​ക്കാ​നാ​ണ് ​വ​ല​തു​പ​ക്ഷ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​ശ്ര​മി​ക്കു​ന്ന​ത്.​ ​പാ​ർ​ട്ടി​ ​സം​സ്ഥാ​ന​ക​മ്മി​റ്റി​യി​ൽ​ ​എ​ത്ര​യോ​ ​ആ​ളു​ക​ൾ​ ​സം​സാ​രി​ച്ചി​ട്ടു​ണ്ട്.​ ​അ​തൊ​ന്നും​ ​പ​ങ്കു​വ​യ്ക്കു​ന്ന​ത് ​ശ​രി​യ​ല്ല.​ ​പാ​ർ​ട്ടി​ ​പ​ല​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ന​ട​ത്തു​ന്നി​ല്ലേ​ ​എ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​എ​നി​ക്ക​റി​യി​ല്ല,​ ​എ​ന്നോ​ട് ​ചോ​ദി​ച്ചി​ട്ട് ​കാ​ര്യ​മി​ല്ല​ ​എ​ന്നാ​യി​രു​ന്നു​ ​മ​റു​പ​ടി.​ ​ഇ.​പി.​ജ​യ​രാ​ജ​ൻ​ ​റി​സോ​ർ​ട്ട് ​ന​ട​ത്തു​ന്നോ​യെ​ന്നും​ ​ശ്ര​ദ്ധി​ച്ചി​ട്ടി​ല്ല.

പി.​ ​ജ​യ​രാ​ജ​ന്റെ '​മ​ധു​ര​ ​പ്ര​തി​കാ​രം'

ക​ണ്ണൂ​ർ​:​ ​ത​നി​ക്കെ​തി​രെ​ ​ഒ​ളി​ഞ്ഞും​ ​തെ​ളി​ഞ്ഞും​ ​യു​ദ്ധം​ ​തു​ട​ർ​ന്ന​ ​ഇ.​പി.​ ​ജ​യ​രാ​ജ​ൻ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ​ ​'​മ​ധു​ര​പ്ര​തി​കാ​ര​'​മാ​യി​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗം​ ​പി.​ ​ജ​യ​രാ​ജ​ൻ​ ​ന​ട​ത്തി​യ​ ​റി​സോ​ർ​ട്ട് ​ആ​രോ​പ​ണം.​ ​പാ​ർ​ട്ടി​യെ​യും​ ​നേ​തൃ​ത്വ​ത്തെ​യും​ ​വെ​ട്ടി​ലാ​ക്കി​യ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗം​ ​പി.​ ​ജ​യ​രാ​ജ​ന്റെ​ ​ആ​രോ​പ​ണം​ ​ക​ണ്ണൂ​രി​ൽ​ ​സം​ഘ​ട​നാ​ത​ല​ത്തി​ൽ​ ​പു​തി​യ​ ​വി​വാ​ദ​ങ്ങ​ൾ​ക്ക് ​തി​രി​കൊ​ളു​ത്തി​യേ​ക്കും.
ക​ഴി​ഞ്ഞ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ക​ണ്ണൂ​രി​ലെ​ ​ഏ​തെ​ങ്കി​ലും​ ​സു​ര​ക്ഷി​ത​ ​മ​ണ്ഡ​ല​ത്തി​ൽ​ ​പി.​ ​ജ​യ​രാ​ജ​ന്റെ​ ​പേ​രു​ണ്ടാ​കു​മെ​ന്ന് ​ഉ​റ​പ്പി​ച്ച​ ​അ​ണി​ക​ളെ​ ​ഞെ​ട്ടി​ച്ച് ​സം​സ്ഥാ​ന​ ​നേ​തൃ​ത്വം​ ​ത​ഴ​ഞ്ഞ​തി​നു​പി​ന്നി​ൽ​ ​ഇ.​പി.​ ​ജ​യ​രാ​ജ​ന്റെ​ ​അ​ദൃ​ശ്യ​ ​ഇ​ട​പെ​ട​ലു​ണ്ടാ​യെ​ന്ന് ​അ​ദ്ദേ​ഹ​ത്തെ​ ​അ​നു​കൂ​ലി​ക്കു​ന്ന​വ​ർ​ ​സം​ശ​യി​ച്ചി​രു​ന്നു.​ ​ത​നി​ക്ക് ​സീ​റ്റ് ​കി​ട്ടി​യി​ല്ലെ​ങ്കി​ൽ​ ​പി.​ ​ജ​യ​രാ​ജ​നും​ ​സീ​റ്റ് ​വേ​ണ്ടെ​ന്ന​ ​നി​ല​പാ​ട് ​ഇ.​പി.​ ​സ്വീ​ക​രി​ച്ചു​വെ​ന്നും​ ​ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു.
ജി​ല്ലാ​സെ​ക്ര​ട്ട​റി​ ​സ്ഥാ​നം​ ​രാ​ജി​വ​ച്ച് ​ക​ഴി​ഞ്ഞ​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പോ​രാ​ടാ​നി​റ​ങ്ങി​യ​പ്പോ​ൾ,​ ​ജ​യ​രാ​ജ​ന് ​ക​ണ്ണൂ​രി​ൽ​ ​സീ​റ്റ് ​ന​ൽ​കാ​തെ​ ​കോ​ഴി​ക്കോ​ട്ടെ​ ​വ​ട​ക​ര​യാ​ണ് ​ന​ൽ​കി​യ​ത്.​ ​സ​ത്‌​സം​ഗ് ​ഫൗ​ണ്ടേ​ഷ​ൻ​ ​അ​ദ്ധ്യ​ക്ഷ​നും​ ​ആ​ത്മീ​യാ​ചാ​ര്യ​നു​മാ​യ​ ​ശ്രീ​ ​എ​മ്മി​ന്റെ​ ​മ​ദ്ധ്യ​സ്ഥ​ത​യി​ൽ​ ​സി.​പി.​എം​-​ ​ആ​ർ.​എ​സ്.​എ​സ് ​ച​ർ​ച്ച​ ​ന​ട​ത്തി​യി​രു​ന്നെ​ന്ന് ​സ്ഥി​രീ​ക​രി​ച്ചും​ ​ച​ർ​ച്ച​ ​ന​ട​ത്തി​യി​ല്ലെ​ന്ന​ ​എം.​വി.​ ​ഗോ​വി​ന്ദ​ന്റെ​ ​നി​ല​പാ​ട് ​ത​ള്ളി​യും​ ​പി.​ ​ജ​യ​രാ​ജ​ൻ​ ​രം​ഗ​ത്തു​വ​ന്ന​തും​ ​പാ​ർ​ട്ടി​ ​നേ​തൃ​ത്വ​ത്തെ​ ​അ​ലോ​സ​ര​പ്പെ​ടു​ത്തി​യി​രു​ന്നു.
പി.​ജെ​ ​ആ​ർ​മി​ ​സൈ​ബ​ർ​ ​കൂ​ട്ടാ​യ്മ​യു​ടെ​ ​നി​ല​പാ​ടു​ക​ളും​ ​പ​ല​പ്പോ​ഴും​ ​സി.​പി.​എ​മ്മി​നെ​ ​പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​രു​ന്നു.​ ​ഗ്രൂ​പ്പി​ന്റെ​ ​പ​ല​ ​പോ​സ്റ്റു​ക​ളും​ ​വ്യ​ക്തി​പൂ​ജ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ടു.​ ​മ​ഹാ​ഭാ​ര​ത​ ​യു​ദ്ധ​രം​ഗ​ത്തെ​ ​കൃ​ഷ്ണാ​ർ​ജ്ജു​ന​ന്മാ​രാ​യി​ ​പി​ണ​റാ​യി​യെ​യും​ ​പി.​ ​ജ​യ​രാ​ജ​നെ​യും​ ​ചി​ത്രീ​ക​രി​ച്ചും​ ​ജ​യ​രാ​ജ​ൻ​ ​അ​ടു​ത്ത​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​യെ​ന്ന് ​ഉ​റ​പ്പി​ച്ചും​ ​ഫ്ള​ക്‌​സ് ​ബോ​ർ​ഡ് ​സ്ഥാ​പി​ച്ച​തും​ ​വി​വാ​ദ​മാ​യി​രു​ന്നു.​ ​പി.​ ​ജ​യ​രാ​ജ​നു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​വാ​ദ​ങ്ങ​ൾ​ ​പാ​ർ​ട്ടി​യു​ടെ​ ​പ്ര​തി​ച്ഛാ​യ​യെ​ ​ബാ​ധി​ക്കു​ന്നു​ണ്ടെ​ന്ന​ ​വി​ല​യി​രു​ത്ത​ൽ​ ​ഇ.​പി.​ ​ജ​യ​രാ​ജ​ൻ​ ​ഉ​ൾ​പ്പ​ടെ​യു​ള്ള​ ​നേ​താ​ക്ക​ൾ​ക്കു​ണ്ടാ​യി​രു​ന്നു.

സ​മൂ​ഹ​ത്തി​ലെ​ ​ജീ​ർ​ണ​ത​ക​ൾ​ ​പാ​ർ​ട്ടി​യെ
ബാ​ധി​ക്കാ​തി​രി​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്ക​ണം​:​ ​എ.​ ​വി​ജ​യ​രാ​ഘ​വൻ

മ​ല​പ്പു​റം​:​ ​പൊ​തു​സ​മൂ​ഹ​ത്തി​ലെ​ ​ജീ​ർ​ണ​ത​ക​ൾ​ ​പാ​ർ​ട്ടി​യെ​ ​ബാ​ധി​ക്കാ​തി​രി​ക്കാ​ൻ​ ​എ​ല്ലാ​വ​രും​ ​ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ​സി.​പി.​എം​ ​പി.​ബി​ ​അം​ഗം​ ​എ.​വി​ജ​യ​രാ​ഘ​വ​ൻ​ ​മ​ല​പ്പു​റ​ത്ത് ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ​പ​റ​ഞ്ഞു.​ ​പൊ​തു​സ​മൂ​ഹ​ത്തി​ന് ​മു​ന്നി​ൽ​ ​പാ​ർ​ട്ടി​ ​അം​ഗ​ങ്ങ​ൾ​ക്ക് ​മി​ക​വാ​ർ​ന്ന​ ​വ്യ​ക്തി​ത്വ​വും​ ​ഉ​ന്ന​ത​മാ​യ​ ​മൂ​ല്യ​ബോ​ധ​വും​ ​സ്വീ​കാ​ര്യ​ത​യും​ ​വേ​ണം.​ ​അ​തെ​ല്ലാം​ ​കാ​ത്തു​ ​സൂ​ക്ഷി​ച്ച് ​മു​ന്നോ​ട്ടു​പോ​വ​ണം.​ ​ഇ​തി​ന് ​കോ​ട്ടം​ ​ത​ട്ടി​യാ​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​തും​ ​തി​രു​ത്തി​ ​മു​ന്നോ​ട്ടു​പോ​കു​ന്ന​തു​മാ​ണ് ​പാ​ർ​ട്ടി​യു​ടെ​ ​രീ​തി.​ ​ഇ​ത്ത​രം​ ​തി​രു​ത്ത​ൽ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​എ​ല്ലാ​ക്കാ​ല​ത്തും​ ​പാ​ർ​ട്ടി​ ​ന​ൽ​കാ​റു​ണ്ട്.​ ​തെ​റ്റ് ​തി​രു​ത്ത​ൽ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള​ ​ജാ​ഗ്ര​ത​പ്പെ​ടു​ത്ത​ലാ​ണ്.​ ​ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​ ​സ്ഥാ​ന​ങ്ങ​ളി​ൽ​ ​എ​ത്തു​മ്പോ​ൾ​ ​പ​രി​ശോ​ധ​ന​ ​സ​മ്പ്ര​ദാ​യം​ ​കൂ​ടും.​ ​ഉ​യ​ർ​ന്ന​ ​ക​മ്മി​റ്റി​ക​ളി​ൽ​ ​കൃ​ത്യ​മാ​യ​ ​പ​രി​ശോ​ധ​ന​ക​ൾ​ ​ഉ​ണ്ടെ​ന്നും​ ​എ.​ ​വി​ജ​യ​രാ​ഘ​വ​ൻ​ ​പ​റ​ഞ്ഞു.

റി​സോ​ർ​ട്ട്:​ ​സി.​പി.​എം നേ​തൃ​ത്വം​ ​ക​ണ്ണ​ട​ച്ചു

ക​ണ്ണൂ​ർ​:​ ​ഇ.​പി.​ ​ജ​യ​രാ​ജ​നെ​ ​പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​യ​ ​റി​സോ​ർ​ട്ട് ​വി​വാ​ദം​ ​നേ​ര​ത്തെ​ ​ത​ന്നെ​ ​പാ​ർ​ട്ടി​യി​ൽ​ ​ശ​ക്ത​മാ​യി​രു​ന്നെ​ങ്കി​ലും​ ​നേ​തൃ​ത്വം​ ​മൗ​നം​ ​പാ​ലി​ച്ചു.​ ​ആ​ന്തൂ​ർ​ ​ന​ഗ​ര​സ​ഭ​യി​ൽ​ ​നി​ന്ന് ​അ​ന​ധി​കൃ​ത​മാ​യി​ ​ആ​യു​ർ​വേ​ദ​ ​റി​സോ​ർ​ട്ടി​ന് ​അ​നു​മ​തി​ ​നേ​ടി​യെ​ന്ന് ​അ​ന്നേ​ ​ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു.​ ​ഇ​തി​നു​ ​തൊ​ട്ട​ടു​ത്താ​ണ് ​പ്ര​വാ​സി​ ​വ്യ​വ​സാ​യി​യാ​യി​രു​ന്ന​ ​സാ​ജ​ൻ​ ​പാ​റ​യി​ലി​ന്റെ​ ​പാ​ർ​ത്ഥാ​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​ർ.​ ​ആ​ന്തൂ​ർ​ ​ന​ഗ​ര​സ​ഭ​ ​കം​പ്ളീ​ഷ​ൻ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കാ​ത്ത​തി​നെ​ ​തു​ട​ർ​ന്ന് ​സാ​ജ​ൻ​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്തു.​ ​വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് ​ന​ഗ​ര​സ​ഭ​ ​അ​നു​മ​തി​ ​ന​ൽ​കി​യ​ത്.​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​വി​ന്ദ​ന്റെ​ ​ഭാ​ര്യ​യാ​യി​രു​ന്നു​ ​അ​ന്ന് ​മു​നി​സി​പ്പ​ൽ​ ​ചെ​യ​ർ​മാ​ൻ.​ ​ഇ.​പി​ക്ക് ​ബ​ന്ധ​മു​ണ്ടെ​ന്ന് ​ആ​രോ​പി​ക്കു​ന്ന​ ​റി​സോ​ർ​ട്ടി​ൽ​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​ർ​ ​നി​ർ​മ്മി​ക്കാ​നും​ ​പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്നു.
മൂ​ന്ന് ​വ​ർ​ഷം​ ​മു​ൻ​പ് ​റി​സോ​ർ​ട്ട് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​കെ.​പി.​സി.​സി​ ​മു​ൻ​ ​എ​ക്സി​ക്യു​ട്ടീ​വ് ​അം​ഗം​ ​മ​മ്പ​റം​ ​ദി​വാ​ക​ര​ൻ​ ​ഉ​ൾ​പ്പ​ടെ​ ​റി​സോ​ർ​ട്ട് ​ഉ​ദ്ഘാ​ട​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ത് ​കോ​ൺ​ഗ്ര​സി​ലും​ ​വി​വാ​ദ​മാ​യി​രു​ന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.