കൊല്ലം: അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമകറ്റി ശാസ്ത്ര വിചാരം പുലരാൻ എന്ന സന്ദേശമുയർത്തിക്കൊണ്ട് കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ദക്ഷിണ മേഖലാ ജനചേതനാ യാത്രയ്ക്ക് ഗ്രന്ഥശാലാ സംഘം കുന്നത്തൂർ താലൂക്ക് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ സ്വീകരണം നൽകി. സംഘാടക സമിതി ചെയർമാൻ കോവൂർ കുഞ്ഞുമോൻ എം.എ.ൽഎ അദ്ധ്യക്ഷനായി. ജാഥാ മാനേജർ ഡോ.പി.കെ.ഗോപൻ,ജാഥാ അംഗങ്ങളായ എസ്.നാസർ,ടി.കെ.ജി നായർ,ജില്ലാ ഭാരവാഹികളായ ഡി.സുകേശൻ,കെ.ബി. മുരളീ കൃഷ്ണൻ,കെ .ബി . ശെൽവമണി, ആർ.അജയൻ,അഡ്വ.അൻസാർ ഷാഫി, സി.മോഹനൻ,മനു.വി.കുറുപ്പ് എന്നിവർ സംസാരിച്ചു.വിവിധ ഗ്രന്ഥശാലകളുടെയും പഞ്ചായത്ത് നേതൃ സമിതികളുടേയും നേതൃത്വത്തിൽ സ്വീകരണം നൽകി. സ്വീകരണങ്ങൾക്ക് ജാഥാ ക്യാപ്ടൻ വി.കെ.മധു നന്ദി പറഞ്ഞു.കൺവീനർ എസ്.ശശികുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് ബി.ബിനീഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |