SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.27 PM IST

ഗുരു പ്രതിമയ്‌ക്ക് സംരക്ഷണ മണ്ഡപം വേണം

guru

ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ ഉൾക്കൊള്ളാനും പ്രചരിപ്പിക്കാനും ഗവൺമെന്റുകൾ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് തിരുവനന്തപുരത്ത് മ്യൂസിയത്തിന് എതിർവശത്ത് ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ അത് കാണുമ്പോൾ ശ്രീനാരായണ വിശ്വാസികൾക്ക് ദുഃഖവും പ്രതിഷേധവും ഉണ്ട്. ഭഗവത് സാന്നിദ്ധ്യമായി ഗുരുദേവനെ ആരാധിക്കുന്ന ജനസമൂഹത്തിന് മുന്നിൽ, കമ്പികുടയ്ക്ക് താഴെ ഒരു തിട്ടയിൽ ഗുരുദേവപ്രതിമ സ്ഥാപിക്കപ്പെട്ടിരിക്കുന്നത് കാണുന്നത് കടുത്ത മനോവേദനയുണ്ടാക്കുന്നു.

പ്രപഞ്ചഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയ്‌ക്ക് അർഹിക്കുന്ന ഭക്തിപരിപാവനത്വം വേണ്ടതാണ്. അതിനാൽ ഉചിതമായ സംരക്ഷണമണ്ഡപം തീർക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം.

ബി. എസ്. ബാലചന്ദ്രൻ

സമത്വ തത്വവാദ സംഘം

കെ. എസ്. ആർ. ടി. സിക്ക് നിയമം ബാധകമല്ലേ.....?

സമീപകാലത്തായി ഓടുന്ന ബസിൽ നിന്നും യാത്രക്കാർ പുറത്തേക്ക് വീണ് അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നു. കെ.എസ്. ആർ .ടി.സി ജീവനക്കാർക്ക് സംഘടനയുടെ പിൻബലമുള്ളതുകാരണം സുരക്ഷിത യാത്ര ഉറപ്പുവരുത്തതിൽ താത്‌പര്യം കുറഞ്ഞു കാണുന്നു. എല്ലാ ബസുകളിലും ഡ്രൈവർക്ക് ഓപ്പറേറ്റ് ചെയ്യാൻ കഴിയുന്ന തരത്തിലുള്ള വാതിലുകൾ വയ്‌ക്കേണ്ടതാണ്.

സ്വകാര്യ ടാക്സി വാഹനങ്ങളിൽ അനുവദിച്ചിട്ടുള്ള സീറ്റിംഗ് കപ്പാസിറ്റിയിൽ കൂടുതൽ ആളിനെ കയറ്റിയാൽ നടപടിയെടുക്കുന്ന പൊലീസും, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കെ.എസ്.ആർ.ടി.സി നടത്തുന്ന നിയമലംഘനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു. ആവശ്യത്തിന് ബസില്ലാത്തത് കാരണം ജനങ്ങൾ ദുരിതത്തിലാണ്. സുരക്ഷിതമല്ലാത്ത വാഹനങ്ങളിൽ ജീവൻ കൈയിലെടുത്ത് യാത്രചെയ്യേണ്ടിവരുന്നത് എന്തൊരു ഗതികേടാണ് ! ജനത്തിന്റെ യാത്രാസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ സർക്കാരിന്റെ അടിയന്തരശ്രദ്ധ അനിവാര്യമാണ്.
ആർ.എസ്. ഉണ്ണികൃഷ്ണൻ,
കാട്ടായിക്കോണം

വന്യമൃഗശല്യം ;

ശാശ്വതപരിഹാരം വേണം

സംസ്ഥാനത്തെ പല ജില്ലകളും വന്യമൃഗ ഭീഷണിയിലാണ്. ആനയും കടുവയുമെല്ലാം ജനവാസമേഖലകളിൽ സ്വൈരവിഹാരം നടത്തുന്നു. വന്യമൃഗശല്യം കൂടിയതോടെ കർഷകർക്ക് കൃഷിയിടങ്ങളിൽ കടക്കാനാകുന്നില്ല. ആറളം ഫാമിൽ കടുവയെ കണ്ടിട്ടും അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. ജനങ്ങളുടെ ജീവന് സുരക്ഷയൊരുക്കാൻ ഈ വിഷയത്തിൽ ശാശ്വതപരിഹാരം വേണം.

പ്രവീണ തമ്പി

കണ്ണൂർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LETTERS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.