SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.46 PM IST

ജീവതാളം: പരിശീലന പരിപാടി സംഘടിപ്പിച്ചു

1
ജീവതാളം പദ്ധതിയുടെ ഭാഗമായി തിക്കോടി ഗ്രാമപഞ്ചായത്തിലെ വളണ്ടിയർമാർക്കുള്ള ഏകദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് നിർവഹിക്കുന്നു

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ സമ്പൂർണ ജീവിതശൈലീ രോഗനിയന്ത്രണ പരിപാടിയായ 'ജീവതാള'ത്തിന്റെ ഭാഗമായി തിക്കോടി ഗ്രാമപഞ്ചായത്തിലെ വളണ്ടിയർമാർക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. മേലടി സി.എച്ച്.സി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യ -വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി ഷക്കീല അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.വിശ്വൻ പഞ്ചായത്ത് അംഗങ്ങളായ ജയകൃഷ്ണൻ ചെറുകുറ്റി, ഷീബ പുൽപ്പാണ്ടി, ജിഷ കാട്ടിൽ, എം.കെ സിനിജ, തുടങ്ങിയവർ പ്രസംഗിച്ചു.

ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.പ്രകാശൻ, ഇ.ബൈജുലാൽ എന്നിവർ നേതൃത്വം നൽകി. മൂടാടി സി.എച്ച്.സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ കെ.വി സത്യൻ വളണ്ടിയർമാർക്ക് ക്ലാസെടുത്തു. സി.എച്ച്.സിയിലെ ഡോ.ടി.കെ നീതു സ്വാഗതവും എൽ.എച്ച്.എസ് പത്മിനി നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.