SignIn
Kerala Kaumudi Online
Friday, 19 April 2024 7.04 PM IST

ബഫർസോൺ വിഷയത്തിൽ കർഷകരെ വിശ്വാസത്തിലെടുക്കണം: ചെന്നിത്തല

buffer

മുണ്ടക്കയം. കർഷകരെ വിശ്വാസത്തിൽ എടുത്ത് വേണം ബഫർസോൺ വിഷയത്തിൽ സർക്കാർ റിപ്പോർട്ട് തയ്യാറാക്കേണ്ടതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അശാസ്ത്രീയവും വികലവുമായ ബഫർസോൺ നിർണ്ണയത്തിനെതിരെ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം കോരുത്തോട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപഗ്രഹ സർവേ തന്നെ ഒരു അബദ്ധ പഞ്ചാംഗമായിരുന്നു. സർക്കാർ നടപടികളിൽ കർഷകർക്ക് വിശ്വാസമില്ല. കാർഷിക മേഖലയിൽ ഉണ്ടായിരിക്കുന്ന ആശങ്കകളും പ്രതിസന്ധികളും പരിഹരിക്കുന്ന കാര്യത്തിൽ സർക്കാർ കാണിക്കുന്ന അലംഭാവം ഉപേക്ഷിക്കണം. കർഷകന് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ്, ഒന്നിനും ഒരു വ്യക്തതയില്ല. ഈ മേഖലയിൽ താമസിക്കുന്ന പാവപ്പെട്ട കർഷകരെ സഹായിക്കാൻ ഉതകുന്ന രീതിയിലുള്ള റിപ്പോർട്ട് ആകണം സർക്കാർ നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംരക്ഷിത വനപ്രദേശങ്ങളുടെ ചുറ്റളവിലുള്ള ഒരു കിലോമീറ്റർപ്രദേശം മുഴുവൻ ബഫർ സോണായി തീരുമാനിക്കാനുള്ള പിണറായി വിജയൻ ഗവൺമെന്റിന്റെ തീരുമാനമാണ് കർഷകരെ വലയ്ക്കാനുള്ള ഇപ്പോഴത്തെ കാരണം. കർഷകരെ സംരക്ഷിക്കാനായി ഉമ്മൻ ചാണ്ടി ഗവൺമെന്റ് കൊടുത്ത നിർദേശങ്ങൾക്ക് വിരുദ്ധമായി 2019 ഒക്ടോബറിൽ പിണറായി സർക്കാർ എടുത്ത തീരുമാനമാണ് പ്രതിസന്ധി ഉണ്ടാക്കിയത്. ഗവൺമെന്റ് അലംഭാവം തുടർന്നാൽ അതിശക്തമായി പ്രക്ഷോഭവുമായി കോൺഗ്രസും യു.ഡി.എഫും മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.സി.സി പ്രസിഡന്റ്‌ നാട്ടകം സുരേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന സംഗമത്തിൽ ആന്റോ ആന്റണി എം.പി ആമുഖ പ്രഭാഷണവും മുൻ മന്ത്രി കെ.സി ജോസഫ് മുഖ്യപ്രഭാഷണവും നടത്തി. മുൻമന്ത്രി ഇ.എം ആഗസ്തി, ജോസഫ് വാഴക്കൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എ സലിം, ജോഷി ഫിലിപ്പ്‌, തോമസ് കല്ലാടൻ, അഡ്വ. ജോമോൻ ഐക്കര, പ്രകാശ് പുളിക്കൻ, ബ്ലോക്ക്‌ പ്രസിഡന്റുമാരായ റോയ് കപ്പലുമാക്കൽ, അഡ്വ. മുഹമ്മദ്‌ ഇല്ല്യാസ്, പ്രൊഫ.റോണി കെ.ബേബി, സജി കൊട്ടാരം, സന്ധ്യ വിനോദ്, നൗഷാദ് ഇല്ലിക്കൽ, റ്റി.എം ഹനീഫ, റ്റി.വി.ജോസഫ്, ജിജോ കാരക്കാട്ടു, റോയ് പൂഞ്ഞാർ, ഷാജഹാൻ മഠത്തിൽ, ഡോമിന സജി, അഭിലാഷ് ചന്ദ്രൻ, ജോ പായിക്കാട്ട്, മോഹൻദാസ് പഴുമല, തോമസുകുട്ടി മണക്കുന്നേൽ, കെ.എം ഷമീർ, കെ.എസ് രാജു, വി.റ്റി അയൂബഖാൻ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, BUFFER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.