ആവാസ വ്യൂഹത്തിനുശേഷം ക്രിഷാന്ദ് സംവിധാനം ചെയ്യുന്ന പുരുഷ പ്രേതം എന്ന ചിത്രത്തിൽ ജഗദീഷും അലക്സാണ്ടർ പ്രശാന്തും ദർശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആക്ഷേപ ഹാസ്യവിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സഞ്ജു ശിവറാം, ജെയിംസ് ഏല്യാ, ജോളി ചിറയത്ത്, ഗീതി സംഗീത, സിൻസ് ഷാൻ, പ്രമോദ് വെളിയനാട്, ബാലാജി, മാലപാർവതി, നിഖിൽ, പൂജ മോഹൻരാജ് എന്നിവരോടൊപ്പം സംസ്ഥാന അവാർഡ് ജേതാവായ സംവിധായകൻ ജിയോ ബേബിയും ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ മനോജ് കാനയും താരനിരയിലുണ്ട്.
സംവിധായകൻ ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രം മാൻകൈൻഡ് സിനിമാസ്, എയ്ൻ സ്റ്റീൻ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, എയ്ൻസ്റ്റീൻ സാവ് പോൾ, ഡിജോ അഗസ്റ്റിൻ, സജിൻ എസ്. രാജ്, വിഷ്ണുരാജൻ എന്നിവർക്കൊപ്പം അലക്സാണ്ടർ പ്രശാന്തും ചേർന്നാണ് നിർമ്മാണം. സംവിധായകൻ ക്രിഷാന്ദ് തന്നെയാണ് ഛായാഗ്രഹണം. സുഹൈൽ ബക്കർ ആണ് എഡിറ്റർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |