ബോബി എന്ന ചിത്രത്തിനുശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന കാക്കിപ്പട 30ന് തിയേറ്ററുകളിൽ.സമകാലിക പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ പേര് മാറ്റാനായി റീ സെൻസർ ചെയ്തിരുന്നു. നിരഞ്ജ് മണിയൻപിള്ള രാജു, ശരത് അപ്പാനി, ചന്തുനാഥ്, ആരാധ്യ ആൻ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറയിൽ , വിനോദ് സാക്, ദീപു കരുണാകരൻ, മാല പാർവതി എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. തിരക്കഥ സംഭാഷണം ഷെബി ചൗഘട്ട്, ഷെജി വലിയകത്ത് . ഛായാഗ്രഹണം പ്രശാന്ത് കൃഷ്ണ, എസ്.വി. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |