SignIn
Kerala Kaumudi Online
Friday, 19 April 2024 4.45 AM IST

പൊതുമേഖലയുടെ വിപുലീകരണത്തിന് 10,000 കോടിയുടെ മാസ്റ്റർ പ്ലാൻ

riab
കൊ​ച്ചി​യി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​കേ​ന്ദ്ര​ ​സം​സ്ഥാ​ന​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​ബി​സി​ന​സ് ​അ​ല​യ​ൻ​സ് ​മീ​റ്റ് ​ഉ​ദ്ഘ​ടാ​നം​ ​ചെ​യ്ത​ശേ​ഷം​ ​മ​ന്ത്രി​ ​പി.​ ​രാ​ജീ​വ് ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​നോ​ക്കി​ക്കാ​ണു​ന്നു

കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിദ്ധ്യവത്കരണത്തിനും വിപുലീകരണത്തിനും 10,000 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. വ്യവസായ വിദഗ്ദ്ധർ, ട്രേഡ് യൂണിയനുകൾ, ഉദ്യോഗസ്ഥർ എന്നിവരുമായി ആലോചിച്ചശേഷം അന്തിമ തീരുമാനം എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

റിയാബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബിസിനസ് അലയൻസ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുമേഖലാ സ്ഥാപനങ്ങളെ ശാക്തീകരിച്ച് നിക്ഷേപകരെ ആകർഷിക്കുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യം. മൂന്ന് വർഷത്തിനകം നൂറ് കോടി രൂപ വിറ്റുവരവമുള്ള ആയിരം ചെറുകിട സംരംഭങ്ങൾ ആരംഭിക്കുകയുമാണ് ലക്ഷ്യം. ഒരുവർഷം ഒരു ലക്ഷം സംരംഭകർ പദ്ധതി എട്ടുമാസം കൊണ്ട് ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചു.

സംസ്ഥാന സർക്കാരിന്റെ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് രംഗത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിൽ ഉത്പാദിപ്പിക്കുന്ന ഉപകരണങ്ങൾ, യന്ത്രഭാഗങ്ങൾ, കാസ്റ്റിംഗുകൾ, ഫോർജിംഗുകൾ എന്നിവയുടെ വിപണി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് റിയാബിന്റെ നേതൃത്വത്തിൽ ബിസിനസ് അലയൻസ് മീറ്റ് സംഘടിപ്പിച്ചത്. ഇരുപതോളം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ മീറ്റിൽ പങ്കെടുത്തു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, റിയാബ് ചെയർമാൻ ഡോ.ആർ. അശോക്, മെമ്പർ സെക്രട്ടറി കെ. പത്മകുമാർ, മാസ്റ്റർ പ്ലാൻ ഉപദേഷ്ടാവ് റോയ് കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.

.................................................................

1,11,091

ഡിസംബർ വരെ രജിസ്റ്റർ

ചെയ്തിട്ടുള്ള സംരംഭങ്ങൾ 1,11,091

6821.31

ലഭി​ച്ചി​ട്ടുള്ള നിക്ഷേപം 6821.31 കോടി രൂപ

2,40,708

ഇതുവരെ സൃഷ്ടി​ച്ച തൊഴി​ലവസരങ്ങൾ

2,40,708

...............................................

കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങളുടെ പ്രഥമ സംയുക്ത സംഗമം

വ്യവസായ വകുപ്പിന് കീഴിലുള്ള എൻജിനീയറിംഗ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ഉത്പന്നങ്ങളെക്കുറിച്ച് സംഗമത്തിൽ അവതരിപ്പിച്ചു.

സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ നിർമ്മിക്കുന്ന ഉത്പന്നങ്ങളും നൽകുന്ന സേവനങ്ങൾക്കും പുറമേ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കാവശ്യമായ ഉത്പന്നങ്ങളുടെ ഡിസൈനിംഗിനും വൈവിദ്ധ്യവത്കരണത്തിനും അനുയോജ്യമായ സാങ്കേതികവിദ്യകൾ വിപുലീകരിക്കുന്നതും സ്വീകരിക്കുന്നതിനും ആവശ്യമായ നടപടികളും ചർച്ചകളും സംഗമത്തിൽ നടന്നു. കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന ആദ്യത്തെ സംഗമമാണിത്. പൊതുമേഖല യോജിച്ച് പ്രവർത്തിക്കാനും ഉത്പന്നങ്ങളും നിർമ്മാണശേഷിയും പരസ്പരം വിനിയോഗിക്കാനും പങ്കുവയ്ക്കാനുമുള്ള സാദ്ധ്യതകളും സംഗമം ചർച്ച ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, PUBLIC SECTOR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.