കൊച്ചി: ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകൾക്ക് തുടക്കം. 31 വരെ മൂന്ന് ഘട്ടങ്ങളിലായാണ് പരിപാടി. ഇടപ്പള്ളി ജി.എച്ച്.എസ്.എസ്, കുറുപ്പുംപടി എം.ജി.എം. എച്ച്.എസ്.എസ്, കോതമംഗലം മാർ ബേസിൽ എച്ച്.എസ്, മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്. എസ്. എസ് തുടങ്ങിയ സ്കൂളുകളിലാണ് ക്യാമ്പുകൾ നടക്കുന്നത്. സ്കൂൾതല ക്യാമ്പിൽ മികവ് തെളിയിച്ച 1504 പേരാണ് പങ്കെടുക്കുന്നത്. ഓരോ യൂണിറ്റിൽ നിന്ന് പ്രോഗ്രാമിംഗ്, ആനിമേഷൻ വിഭാഗങ്ങളിൽ നാലുവീതം കുട്ടികളെയാണ് ഉപജില്ല ക്യാമ്പിന് തിരഞ്ഞെടുത്തിരിക്കുന്നത്.
ലഹരി വിരുദ്ധ ആശയം കുട്ടികളിലേക്കെത്തിക്കുന്നതിന് സഹായിക്കുന്ന ഗെയിമുകൾ തയാറാക്കുന്ന പ്രവർത്തനങ്ങളാണ് ഈ വർഷത്തെ ക്യാമ്പിന്റെ പ്രത്യേകത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |