തിരുവനന്തപുരം: വിവിധ കേന്ദ്ര - സംസ്ഥാന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡൽഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കൊവിഡ് ഭീഷണി ഉയരുന്ന സാഹചര്യത്തിൽ നടത്തേണ്ട മുന്നൊരുക്കങ്ങളും ചർച്ച ചെയ്തു. അതേസമയം ബഫർസോൺ ചർച്ചയിൽ വന്നില്ല.
കേരളത്തിൽ ദേശീയപാത വികസനത്തിന് സംസ്ഥാനം നടത്തിവരുന്ന ഇടപെടലുകളും പ്രവർത്തനങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ജൽ ജീവൻ മിഷനും വിവിധ നാഷണൽ ഹൈവേ പദ്ധതികളും ഇതര പദ്ധതികളും വേഗത്തിൽ പൂർത്തിയാക്കുന്നതും ചർച്ച ചെയ്തു. ഇരുവരും പരസ്പരം നവവത്സരാശംസകൾ നേർന്നു. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ച് ആശംസ അറിയിച്ചു. കേരളത്തിന്റെ കഥകളി ശില്പം സമ്മാനമായി നൽകി. ചീഫ് സെക്രട്ടറി വി. പി. ജോയിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |