ബംഗളൂരു: കർണാടകയിലെ മൈസൂരിലുണ്ടായ വാഹനാപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിക്കും കുടുംബത്തിനും പരിക്കേറ്റു. ഭാര്യ, മകൻ, മരുമകൾ, പേരക്കുട്ടി എന്നിവർക്കൊപ്പം ബന്ദിപുരയിലേക്കുള്ള യാത്രക്കിടെയാണ് പ്രഹ്ലാദിന്റെ കാർ അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്കാണ് ഇവർ സഞ്ചരിച്ചിരുന്ന മെഴ്സിഡസ് ബെൻസ് കാർ ഡിവൈഡറിലേക്ക് ഇടിച്ച് കയറിയത്.
പ്രഹ്ലാദ് മോദിയുടെ ചെറുമകന്റെ കാലിന് പൊട്ടലുണ്ട്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ മൈസൂരുവിലെ ജെ.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |