SignIn
Kerala Kaumudi Online
Thursday, 25 April 2024 11.04 PM IST

നൂറിൽ ഇരുന്നൂറ് വാർണർ

warner

തന്റെ നൂറാം ടെസ്റ്റിൽ 200 റൺസ് നേടി ഡേവിഡ് വാർണർ

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് ലീഡ്

മെൽബൺ : തന്റെ നൂറാമത് ടെസ്റ്റിൽ 200 റൺസടിച്ച് ചരിത്രം കുറിച്ച ഡേവിഡ് വാർണറുടെ മികവിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ മികച്ച ലീഡുനേടി ഓസ്ട്രേലിയ. മെൽബണിൽ 189 റൺസിന് ആദ്യ ഇന്നിംഗ്സിൽ പുറത്തായ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ രണ്ടാം ദിവസം കളി നിറുത്തുമ്പോൾ 386/3 എന്ന നിലയിലാണ് ഓസീസ്. 197 റൺസിന്റെ ലീഡാണ് ഇപ്പോൾ ആതിഥേയർക്കുള്ളത്. 254 പന്തുകളിൽ രണ്ട് സിക്‌സും 16 ഫോറുമടക്കമാണ് വാർണർ 200 റൺസടിച്ചത്.

ഇന്നലെ 45/1 എന്ന നിലയിലാണ് ഓസീസ് ബാറ്റിംഗ് പുനരാരംഭിക്കാനെത്തിയത്. ടീം സ്കോർ 75ൽ വച്ച് ലബുഷേയ്ൻ പുറത്തായശേഷം ക്രീസിൽ ഒരുമിച്ച വാർണറും സ്റ്റീവ് സ്മിത്തും (85) ചേർന്ന് 239 റൺസാണ് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. സ്മിത്ത് മടങ്ങിയശേഷം വാർണർ ഇരട്ടസെഞ്ച്വറി തികയ്ക്കുകയും അതിന്റെ ആഘോഷത്തിനിടെ പേശിവലിവ് വഷളായി മടങ്ങുകയുമായിരുന്നു. തുടർന്ന് ട്രാവിസ് ഹെഡ് 48 റൺസുമായി ഒരറ്റത്ത് പൊരുതിനിൽക്കവേ കാമറൂൺ ഗ്രീനും (6) റിട്ടയേഡ് ഹർട്ടായത് ഓസീസിന് തിരിച്ചടിയായി.

2

നൂറാം ടെസ്റ്റിൽ ഇരട്ടസെഞ്ച്വറി നേടുന്ന ആദ്യ ഓസീസ് താരവും രണ്ടാമത്തെ അന്താരാഷ്ട്ര താരവുമാണ് ഡേവിഡ് വാർണർ. മുൻ ഇംഗ്ലീഷ് ക്യാപ്ടൻ ജോ റൂട്ടാണ് ആദ്യം ഈ നേട്ടം സ്വന്തമാക്കിയത്. 2017ൽ ഇന്ത്യയ്ക്കെതിരെയായിരുന്നു റൂട്ടിന്റെ നേട്ടം.

100

-ാം ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ മാത്രം ഓസീസ് താരമെന്ന നേട്ടം നേരത്തെ വാർണർ സ്വന്തമായിരുന്നു. റിക്കി പോണ്ടിംഗിണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഓസീസ് താരം.

8000

ടെസ്റ്റ് ക്രിക്കറ്റിൽ 8000 റൺസ് തികയ്ക്കാനും വാർണർക്ക് സാധിച്ചു. വ്യക്തിഗത സ്‌കോർ 81-ൽ നിൽക്കെയാണ് വാർണർ 8000 ക്ലബ്ബിലെത്തിയത്.

8

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ടെസ്റ്റിൽ 8000 റൺസ് നേടുന്ന എട്ടാമത്തെ താരമാണ് വാർണർ. റിക്കി പോണ്ടിംഗ്, അലൻ ബോർഡർ, സ്റ്റീവ് വോ, മൈക്കേൽ ക്ലാർക്ക്, മാത്യു ഹെയ്ഡൻ, സ്റ്റീവ് സ്മിത്ത്, മാർക്ക് വോ എന്നിവരാണ് ഈ നേട്ടം മുമ്പ് സ്വന്തമാക്കിയവർ.

നേട്ടത്തിന് പിറകെ ചാട്ടം പിഴച്ചു

200 തികച്ച ശേഷം പിച്ചിൽ മുട്ടുകുത്തിയിരുന്ന് ബാറ്റുയർത്തിയ വാർണർ പിന്നീട് തന്റെ പതിവ് ശൈലിയിൽ ചാട്ടത്തോടെ ആഘോഷിച്ചതാണ് വാർണർക്ക് തിരിച്ചടിയായത്. 200 തികയ്ക്കുന്നതിന് മുമ്പേ താരത്തെ പേശീവലിവ് അലട്ടിയിരുന്നു. ഇരട്ട സെഞ്ചുറി തികച്ചപ്പോൾ ആവേശം അതിരുവിട്ടതോടെ വേദന കലശലാകുകയായിരുന്നു. ഇതോടെ വൈദ്യസഹായം ആവശ്യപ്പെട്ടു. പിന്നീട് വേദന സഹിക്കാനാകാതെ മടങ്ങുകയായിരുന്നു. വാർണർക്ക് ഇന്ന് ബാറ്റിംഗിനെത്താൻ അവസരമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WARNER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.