ശിവഗിരി: തീർത്ഥാടന നവതി ആഘോഷങ്ങളുടെ ഭാഗമായി 29ന് ശിവഗിരിയിൽ ഗുരുദേവശിഷ്യ- പ്രശിഷ്യ സമ്മേളനം നടക്കും. ഗുരുദേവന്റെ സന്യാസിശിഷ്യരെയും ധർമ്മസംഘം മഠാധിപതിമാരെയും ധർമ്മസംഘം ട്രസ്റ്റിന്റെ പ്രസിഡന്റുമാരെയും ഗൃഹസ്ഥശിഷ്യരെയും സ്മരിച്ചുകൊണ്ടുളള സമ്മേളനം 29ന് രാവിലെ 10ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും.
ഗുരുദേവന്റെ ഗൃഹസ്ഥ ശിഷ്യരെ പിന്മുറക്കാർ സമ്മേളനത്തിൽ അനുസ്മരിക്കും. ഡോ. പല്പുവിനെ അഡ്വ. സാംബശിവനും മഹാകവി കുമാരനാശാനെ ഡോ. വിജയരാഘവനും സഹോദരൻ അയ്യപ്പനെ പി.പി. രാജനും പത്രാധിപർ കെ. സുകുമാരനെ ദീപുരവിയും സി.വി. കുഞ്ഞുരാമനെ എം. സുകുമാരനും സി. കേശവനെ ഹാഷിമും സി.ആർ. കേശവൻവൈദ്യരെ ഡോ. സി.കെ. രവിയും ടി.കെ. മാധവനെ എൻ. ഗംഗാധരനും ആർ. ശങ്കറെ മോഹൻശങ്കറും എം.കെ. രാഘവനെ ഡോ. അജിതാരാഘവനും വി.കെ. വേലായുധനെ വി.വി. ഗിരിയും വി. ഭാർഗ്ഗവൻവൈദ്യരെ ഷീലയും കോട്ടുകോയിക്കൽ വേലായുധനെ ഉഷ എസ്. നായരും എം.പി. മൂത്തേടത്തിനെ ലതാമൂത്തേടത്തും അനുസ്മരിക്കും. ഗുരുധർമ്മ പ്രചാരണസഭ കോട്ടയം ജില്ലാ പ്രസിഡന്റ് സോഫി വാസുദേവൻ സ്വാഗതവും ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ നന്ദിയും പറയും.
ഉച്ചയ്ക്ക് 1ന് ഗുരുദേവന്റെ സന്യസ്തശിഷ്യരായ സ്വാമി ശിവലിംഗദാസ, സ്വാമി ഭൈരവൻശാന്തി, സ്വാമി ചൈതന്യ, സ്വാമി നിശ്ചലദാസ്, സ്വാമി സത്യവ്രതൻ, സ്വാമി ഗുരുപ്രസാദ്, സ്വാമി ശിവപ്രസാദ് , സ്വാമി ബോധാനന്ദ, സ്വാമി ഗോവിന്ദാനന്ദ, സ്വാമി അച്ചുതാനന്ദ, സ്വാമി സുഗുണാനന്ദഗിരി, സ്വാമി ശങ്കരാനന്ദ, സ്വാമി ആനന്ദതീർത്ഥൻ, സ്വാമി കുമാരാനന്ദ, സ്വാമി ശ്രീനാരായണതീർത്ഥ, സ്വാമി നിജാനന്ദ, സ്വാമി ബ്രഹ്മാനന്ദ, സ്വാമി ഗീതാനന്ദ, സ്വാമി ശാശ്വതികാനന്ദ, സ്വാമി മാധവാനന്ദ, സ്വാമി സ്വരൂപാനന്ദ, സ്വാമി പ്രകാശാനന്ദ എന്നിവരെ അനുസ്മരിച്ച് ശിവഗിരിമഠത്തിലെ സന്യാസിമാർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |