അഞ്ചൽ: നടന്ന് ലോട്ടറി വില്‍ക്കുന്നയാളിൽ നിന്ന് നമ്പർ തിരുത്തി പണം അപഹരിച്ചതായി പരാതി. അറയ്ക്കൽ ചെറുവാളൂർ കുന്നുംപുറത്ത് വീട്ടിൽ ബിജുവിനാണ് പണവും ലോട്ടറി ടിക്കറ്റുകളും നഷ്ടപ്പെട്ടത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ അറയ്ക്കൽ സൊസൈറ്റി ജംഗ്ഷനിലൂടെ ലോട്ടറി ടിക്കറ്റു വില്പനയുമായി നടന്നു പോയ ബിജുവിനെ എതിരേ ബൈക്കിൽ വന്നയാൾ തടഞ്ഞു നിറുത്തി നമ്പർ തിരുത്തിയ ലോട്ടറി ടിക്കറ്റ് കാട്ടി അയ്യായിരം രൂപ പ്രൈസ് ഉണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് 95 ടിക്കറ്റുകളും 1200 രൂപയും വാങ്ങി സ്ഥലം
വിടുകയായിരുന്നു. പിന്നീട് ലോട്ടറി കടയിലെത്തി പരിശോധന നടത്തിയപ്പോളാണ് താൻ കബളിപ്പിക്കപ്പെട്ടതായും കൂടുതൽ പരിശോധയിൽ ടിക്കറ്റ് ചന്ദനത്തോപ്പ് മാമൂട് വർണം ലോട്ടറി സെന്ററിൽ നിന്നുള്ളതാണെന്നും മനസിലായത്. അഞ്ചൽ പൊലീസിന് പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |