SignIn
Kerala Kaumudi Online
Saturday, 20 April 2024 5.02 AM IST

പി.എസ്.സി സേവനങ്ങൾ മാർച്ച് മുതൽ പ്രൊഫൈൽ വഴി മാത്രം

l

തിരുവനന്തപുരം: പി.എസ്.സിയിൽ രജിസ്റ്റർ ചെയ്തവർക്ക് വിവിധ സേവനങ്ങൾക്കുള്ള അപേക്ഷകൾ സമർപ്പിക്കാനുള്ള സംവിധാനം മാർച്ച് 1 മുതൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രൊഫൈലിൽ ലഭ്യമാക്കാൻ കമ്മിഷൻ യോഗം തീരുമാനിച്ചു. നിലവിൽ ഇ മെയിൽ, തപാൽ വഴിയാണ് ഇത്തരം അപേക്ഷകൾ സ്വീകരിക്കുന്നത്. പുതിയ സംവിധാനത്തിൽ ഓരോ ഘട്ടത്തിലുമുള്ള നടപടി സംബന്ധിച്ച വിവരം ഉദ്യോഗാർത്ഥികൾക്ക് യഥാസമയം അറിയാനും കഴിയും.

അഭിമുഖം

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (മാത്തമാറ്റിക്സ്) - മൂന്നാം എൻ.സി.എ.- പട്ടികജാതി (കാറ്റഗറി നമ്പർ 484/2021), കൊല്ലം, കോഴിക്കോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് - തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 264/2022),കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) (കന്നട മാദ്ധ്യമം)- രണ്ടാം എൻ.സി.എ. മുസ്ലിം (കാറ്റഗറി നമ്പർ 215/2022),വിവിധ ജില്ലകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്. - രണ്ടാം എൻ.സി.എ (കാറ്റഗറി നമ്പർ 217/2022- ഒ.ബി.സി., 2019/2022- പട്ടികജാതി),കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി (ജൂനിയർ) ഹിന്ദി (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 418/2022),കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി മാത്തമാറ്റിക്സ് (കാറ്റഗറി നമ്പർ 416/2022),കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ഡെപ്യൂട്ടി മാർക്കറ്റിംഗ് മാനേജർ (ഓയിൽ സീഡ്സ്) - ജനറൽ കാറ്റഗറി (കാറ്റഗറി നമ്പർ 355/2021) തസ്തികളിലേക്ക് അഭിമുഖം നടത്തും.

ചുരുക്കപട്ടിക

കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ്, ഇക്കോണോമിക്സ്, സുവോളജി - (ജൂനിയർ) (കാറ്റഗറി നമ്പർ 730/2021, 731/2021, 738/2021),പൊതുമരാമത്ത്/ജലസേചന വകുപ്പിൽ ഓവർസിയർ/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1 (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 198/2020),ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1/ഓവർസിയർ ഗ്രേഡ് 1 (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 377/2020),മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഫിസിയോളജി) (കാറ്റഗറി നമ്പർ 644/2021),പട്ടികവർഗ്ഗ വികസന വകുപ്പിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 60/2020),പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്.- ഒന്നാം എൻ.സി.എ. - ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 196/2021),കേരള പൊലീസിൽ (ഫോറൻസിക് സയൻസ് ലബോറട്ടറി) സയന്റിഫിക് ഓഫീസർ- ബയോളജി (പട്ടികജാതി/പട്ടികവർഗ്ഗം, പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 113/2022),കേരള പൊലീസിൽ സബ് ഇൻസ്‌പെക്ടർ ഒഫ് പൊലീസ് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 24/2021),മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഫിസിയോളജി) - ഒന്നാം എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 236/2021) തസ്തികകളിൽ ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.